മുൻഗാമികൾ അവർക്ക് ജമാഅത്ത് നിസ്കാരം നഷ്ടപ്പെടുന്നത് ഒരു ആപത്ത് സംഭവിക്കുന്നത് പോലെയാണ് കണ്ടിരുന്നത്. ഉബൈദുല്ലാഹി ബിനു ഉമറുൽ ഖവാരീറി (റ) ഒരിക്കൽ തന്റെ വീട്ടിൽ വന്ന അഥിതിയെ സൽക്കരിക്കുന്ന തിരക്കിൽ ഇശാഇന്റെ ജമാഅത്ത് നഷ്ടപ്പെട്ടു. ഉടൻ അദ്ദേഹം എവിടെയെങ്കിലും ജമാഅത്ത് കഴിയാൻ ബാക്കിയുണ്ടോ എന്നറിയാൻ വേണ്ടി ആ നാട്ടിലെ മുഴുവൻ പള്ളികളിലും പോയി നോക്കി. പക്ഷേ എല്ലായിടത്തും നിസ്കാരം കഴിഞ്ഞ് പള്ളികൾ അടച്ചിരുന്നു. ദുഃഖിതനായ അദ്ദേഹം വീട്ടിൽ ചെന്നപ്പോൾ ‘ജമാഅത്തായി നിസ്കരിക്കുന്നത് ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി സ്രേഷ്ഠതയുള്ളതാണ്’ എന്ന നബി വചനം അദ്ദേഹത്തിന് ഓർമ്മവരികയും (ജമാഅത്ത് നഷ്ടപ്പെട്ടതിന് പകരമായി) 27 തവണ ഇശാഅ് നിസ്കരിച്ച് കിടന്നുറങ്ങുകയും ചെയ്തു. ആ ഉറക്കിൽ അദ്ദേഹം ഒരു സമൂഹത്തിന്റെ കൂടെ കുതിര സവാരി ചെയ്യുന്നത് സ്വപ്നം കണ്ടു. ആ സമൂഹം മുഴുവൻ മുന്നിലും അദ്ദേഹം അവർക്ക് പിന്നിലുമായിരുന്നു. അദ്ദേഹം തന്റെ കുതിരയെ എത്ര സ്പീഡിൽ ഓടിച്ചിട്ടും അവരുടെ അടുത്ത് എത്താൻ കഴിയുന്നില്ല. അപ്പോൾ അവരിലൊരാൾ അദ്ദേഹത്തെ തിരിഞ്ഞു നോക്കി പറഞ്ഞു: ‘താങ്കൾ കുതിരയെ എത്ര പ്രയാസപ്പെടുത്തിയാലും താങ്കൾക്ക് ഞങ്ങളുടെ കൂടെ എത്താൻ കഴിയില്ല’. എന്തു കൊണ്ടാണ് സാധിക്കാത്തത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പ്രതിവചിച്ചു: ‘കാരണം ഞങ്ങളിന്ന് ഇശാഅ് നിസ്കരാം ജമാഅത്തായിട്ടും നിങ്ങൾ നിങ്ങൾ ഒറ്റക്കുമാണ് നിസ്കരിച്ചത്’. ഇത് കേട്ടപ്പോൾ ദുഃഖിതനായി അദ്ദേഹം ഉറക്കമുണർന്നു.....
മുൻഗാമികളിലൊരാൾ പറഞ്ഞു: ‘താൻ ചെയ്ത എന്തെങ്കിലും ദോഷം കാരണല്ലാതെ ഒരാൾക്കും ഒരു ജമാഅത്തും നഷ്ടപ്പെടുകയില്ല’..... മുൻഗാമികൾക്ക് വല്ല കാരണത്താലും ഒരു ജമാഅത്ത് നിസ്കാരം നഷ്ടപ്പെട്ടാൽ (ഉറ്റവരും ഉടയവരും നഷ്ടപ്പെടുംപോലെ) ആ നഷ്ടം സഹിക്കാൻ കഴിയാത്തിന്റെ പേരിൽ ഏഴു ദിവസം അവർ അവരോട് തന്നെ അനുശോചനം രേഖപ്പെടുത്തുമായിരുന്നു. ഇനി ഒരു റക്അത്താണ് അവർക്ക് ജമാഅത്തിൽ നഷ്ടപ്പെട്ടതെങ്കിൽ മൂന്ന് ദിവസം ആ നഷ്ടത്തിൽ അവർ അവരോട് തന്നെ അനുശോചനം രേഖപ്പെടുത്തുമായിരുന്നു (അൽ മിനഹുസ്സനിയ്യ, ഇഹ്യാഉ ഉലൂമിദ്ദീൻ)
No comments:
Post a Comment