ഖബർ സിയാറത്തും പ്രാർത്ഥനയും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, May 27, 2018

ഖബർ സിയാറത്തും പ്രാർത്ഥനയും

ഖബർ സിയാറത്തും പ്രാർത്ഥനയും visiting muslim graves മരണം  അന്ത്യനാൾ
DOWNLOAD PDF
ദുആ:DOWNLOAD PDF
മരണപ്പെട്ടവര്‍ക്കു വേണ്ടിയും മരണാസന്നരായവരുടെ സമീപത്തുവെച്ചും ഖുര്‍ആന്‍ പാരായണം നടത്തുന്നത് പൂര്‍വകാലം മുതല്‍ തന്നെ മുസ്ലിം ലോകത്ത് നടന്നുവരുന്ന സമ്പ്രദായമാണ്. ഇസ്ലാമിലെ ആത്മീയത ഇല്ലായ്മ ചെയ്യാന്‍വേണ്ടി നവീനവാദികള്‍ ഈ പുണ്യകര്‍മത്തെയും അനിസ്ലാമിക മുദ്രയടിച്ച് വിവാദമാക്കിയിരിക്കുകയാണ്

ഖബറിടത്തില്‍ പ്രവേശിക്കുമ്പോള്‍ പറയേണ്ടതും ഖബറാളികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയും’ എന്ന അധ്യായത്തില്‍ ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്: ആയിശ (റ)യില്‍ നിന്ന് നിവേദനം: നബി (സ) ആയിശ ബീവി (റ)യുടെ കൂടെ കഴിയുന്ന എല്ലാ രാത്രിയിലും അവിടന്ന് രാത്രിയുടെ അന്ത്യയാമങ്ങളില്‍ ജന്നത്തുല്‍ ബഖീഇലേക്ക് പോകാറുണ്ടായിരുന്നു. എന്നിട്ട് നബി (സ) പറയും.
”വിശ്വാസി സമൂഹത്തിന്റെ ഭവനമേ, നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഒരു കാര്യം നിങ്ങള്‍ക്കു വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ (നിങ്ങളുടെ പ്രതിഫലം ലഭിക്കാന്‍) നാളേക്ക് അവധിവെക്കപ്പെട്ടവരാണ്. ഇന്‍ശാഅല്ലാ… ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നവരാണ്. അല്ലാഹുവേ! ബഖീഇലെ ഖബറാളികള്‍ക്ക് നീ പൊറുത്തുകൊടുക്കണേ!” (മിസ്‌ലിം 2:669).
അപ്പോള്‍ നബി (സ) ഖബര്‍ സിയാറത്ത് അധികരിപ്പിക്കുകയും ഖബറാളികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കു അതുകൊണ്ട് ഗുണം ലഭിക്കുകയും ചെയ്തിരുന്നുവെന്ന് ഇതില്‍ നിന്നു മനസിലാക്കാം.

1 comment: