ഇആനതു ത്വാലിബീന്‍ അലാ ഹല്ലി അല്‍ഫാളി ഫത്ഹില്‍ മുഈന്‍
ഫത്ഹുല്‍ മുഈന്‍ പഠിതാക്കളിലും അധ്യാപകരിലും ഏറെ പ്രചാരം നേടിയ വ്യാഖാന ഗ്രന്ഥമാണ് ഇന്ത്യോനേഷ്യന്‍ സ്വദേശി അബൂബക്കര്‍ ഉസ്മാന്‍ ബ്‌നു ശത്വാ അദ്ദിംയാഥി (സയ്യിദ് ബക്‌രി)(1266–1310) രചിച്ച ഇആനതു ത്വാലിബീന്‍. നാല് വാള്യങ്ങളിലായി പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥം ഫത്ഹുല്‍ മുഈനിനെ സമഗ്രവും സുതാര്യവുമായി സമീപിക്കുന്ന ബൃഹദ് ഗ്രന്ഥമാണ്.
കൃതിയുടെ ആമുഖത്തില്‍ രചനാ പശ്ചാത്തലം ഗ്രന്ഥകാരന്‍ വിവരിക്കുന്നു: ‘മസ്ജിദുല്‍ ഹറാമില്‍ ഫത്ഹുല്‍ മുഈന്‍ അധ്യാപനം നടത്തുന്നതിനിടയില്‍ ഞാന്‍ സമാഹരിച്ച കുറിപ്പുകള്‍ ചില അഭ്യുദയകാംക്ഷികളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയെ തുടര്‍ന്ന് കോര്‍ത്തിണക്കിയതാണ് ഈ ഗ്രന്ഥം’. മക്കയില്‍ വെച്ചായിരുന്നു അദ്ദേഹം ഗ്രന്ഥരചന പൂര്‍ത്തിയാക്കിയത്. മക്ക ഹറം മസ്ജിദിലെ തന്റെ ഗുരുനാഥനായ സൈനി ദഹ്‌ലാനിലൂടെയാണ് സയ്യിദ് ബക്‌രി ഫത്ഹുല്‍ മുഈന്‍ പരിചയപ്പെടുന്നത്. ശാഫിഈ സരണിയിലെ പ്രബല ഗ്രന്ഥങ്ങളായ തുഹ്ഫതുല്‍ മുഹ്താജ്, ഫത്ഹുല്‍ ജവാദ്, നിഹായതുല്‍ മുഹ്താജ്, ശറഹുര്‍ റൗള്, ശറഹുല്‍ മന്‍ഹജ്, ഹാശിയതു ഇബ്‌നി ഖാസിം, ഹാശിയതു അലി ശിബ്‌റാമുല്ലസി, ഹാശിയതുല്‍ ബുജൈരിമി എന്നിവയാണ് രചനക്ക് സയ്യിദ് ബക്‌രി ആധാരമാക്കിയത്. ഹി-1298 ജുമാദുല്‍ ഉഖ്‌റ 27 ബുധനാഴ്ചയാണ് ഗ്രന്ഥ രചന പൂര്‍ത്തിയാകുന്നത്.ഫത്ഹുല്‍ മുഈന്‍ രചിക്കപ്പെട്ട് 315 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഇആനത്ത് രചിക്കപ്പെടുന്നത്. 1300 ശവ്വാല്‍ 23 തിങ്കളാഴ്ച ഗ്രന്ഥത്തിന്റെ സംശോധനയും പൂര്‍ത്തിയായി. നാല് വാള്യങ്ങളിലായാണ് ഇആനത്ത് സംവിധാനിക്കപ്പെട്ടത്. നിസ്‌കാരം, ജമാഅത്ത് നിസ്‌കാരം, കച്ചവടം, വിവാഹ മോചനം എന്നീ അധ്യായങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് വാള്യങ്ങളില്‍ പ്രഥമ അധ്യായങ്ങളായി വരുന്നു(thelicham.com)
No comments:
Post a Comment