ഇമാം ബുഖാരി (റ), صحيح البخاري സ്വഹീഹ് അൽ ബുഖാരി PDF - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, February 22, 2018

ഇമാം ബുഖാരി (റ), صحيح البخاري സ്വഹീഹ് അൽ ബുഖാരി PDF

ഇമാം ബുഖാരി (റ) imam bukhari (ra)
ഇമാം ബുഖാരി (റ):DOWNLOAD PDF


സ്വഹീഹുല് ബുഖാരി
‘അല്‍ജാമിഉ സ്സ്വഹീഹുല്‍ മുസ്‌നദ് ബിന്‍ ഹദീസി റസൂലില്ലാഹി(സ) വസുനനിഹി വ അയ്യാമിഹീ’ എന്നാണ് ഗ്രത്തിന്റെ മുഴുവന്‍ പേര്. അബൂഅബ്ദുല്ല മുഹമ്മദ്ബ്‌നു ഇസ്മാഈലിബ്‌നി ഇബ്രാഹീമിബ്‌നി അല്‍ മുഗീറ ഇബ്‌നി ബര്‍ദിസ്ബ അല്‍ജുഅ്ഫി അല്‍ ബുഖാരി (ഹി. 194-250) ആണ് ഈ ക്രോഡീകരണം നടത്തിയത്. ആറു ലക്ഷം ഹദീസുകളില്‍നിന്ന് സ്വഹീഹാണെന്നു തനിക്ക് ബോധ്യപ്പെട്ടവ മാത്രമാണ് ഇതിലുള്ളത്. മൊത്തം പതിനാറ് വര്‍ഷത്തെ അധ്വാനഫലമാണ് ഈ ക്രോഡീകരണം. ഓരോ ഹദീസ് രേഖപ്പെടുത്തുമ്പോഴും വുദു ചെയ്ത്, രണ്ട് റക്അത്ത് നന്മ തേടി നിസ്‌കരിച്ച് അത് സ്വഹീഹാണെന്ന് സമ്പൂര്‍ണമായും ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് ചരിത്രം.
ബുഖാരിയിലെ ഹദീസുകളുടെ എണ്ണത്തെക്കുറിച്ച് പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും, ഫത്ഹുല്‍ ബാരിയുടെ ആമുഖത്തില്‍ ഇമാം ഇബ്‌നു ഹജറില്‍ അത്ഖലാനീ രേഖപ്പെടുത്തിയത് ഇതില്‍ പ്രബലമായതെന്ന് പറയപ്പെടുന്നു. 7275 ഹദീസുകളാണ് ആവര്‍ത്തനങ്ങളടക്കം ഗ്രന്ഥത്തിലുള്ളതെന്നും ആവര്‍ത്തനം ഒഴിവാക്കിയാല്‍ നാലായിരം ഹദീസുകളാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
പല പണ്ഡിതന്‍മാരും ഹദീസുകള്‍ ക്രോഡീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ സ്വഹീഹായവയും അല്ലാത്തവയും കടന്നുകൂടിയെന്നും അതിനാലാണ് സ്വഹീഹുകള്‍ മാത്രം ക്രോഡീകരിക്കാന്‍ തീരുമാനിച്ചതെന്നും ഇമാം ബുഖാരി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം പത്തൊമ്പത് നുസ്ഖകളും പ്രചുരപ്രചാരം നേടിയ അഞ്ചു ശാഹുകളും ഇതിനുണ്ട്.(islamonweb.net)



No comments:

Post a Comment