إتحاف السادة المتقين بشرح إحياء علوم الدين (Click here to DOWNLOAD)
സൈനുദ്ദീനില്‍ മഅ്ബരി(റ) കിഫായത്തുല്‍ അദ്കിയാ എന്ന ഗ്രന്ഥത്തില്‍ ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന ഗ്രന്ഥത്തെ സംബന്ധിച്ചു ഇങ്ങനെ കുറിച്ചു: ‘സഹോദരാ, നീ ഗസ്സാലി ഇമാമി(റ)ന്റെ ഇഹ്‌യ പാരായണം ചെയ്യുക. ഡോക്ടര്മാ ര്‍ അസാധ്യമായിക്കാണുന്ന സര്വ രോഗങ്ങളുടെയും ശമനം അതിലുണ്ട്.’ ഈ ഉപദേശത്തിന് സയ്യിദ് ബകരി അല്‍ മക്കിയുടെ കയ്യൊപ്പ് ഇങ്ങനെ: ‘ഇഹ്‌യയെ പിഴച്ചവരും പിഴപ്പിക്കുന്നവരുമല്ലാതെ ആക്ഷേപിക്കുകയില്ല.’ നിങ്ങള്‍ ഇഹ്‌യയുടെ കൂട്ടാളിയാവുക. ആ ഗ്രന്ഥം അല്ലാഹുവിന്റെ പ്രത്യേക ദര്ശങനത്തിന്റെയും തൃപ്തിയുടെയും സ്ഥാനമാണ്. അതിനെ സ്‌നേഹിച്ച് പാരായണം ചെയ്തു പ്രവര്ത്തിയക്കുന്നവന്‍ അല്ലാഹുവിന്റെയും അമ്പിയാക്കള്‍, മലക്കുകള്‍, ഔലിയാക്കള്‍ എല്ലാവരുടെയും സ്‌നേഹം ആര്ജിഹച്ചവനാകും. ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എല്ലാം സമ്മേളിച്ചവനാകും. ദൃശ്യാദൃശ്യ ലോകങ്ങളില്‍ വിവരമുള്ളവനായിത്തീരും (കിഫായ പേ, 98).
No comments:
Post a Comment