DOWNLOAD PDF
ബിറ്റ് കോയിൻ
പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.
ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.
ക്രിപ്റ്റോ കറൻസി
ക്രിപ്‌റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.
No comments:
Post a Comment