മീലാദ് / നബിദിന ഗാനങ്ങള്‍, പ്രസംഗങ്ങള്‍ , കഥാ പ്രസംഗം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, October 1, 2020

മീലാദ് / നബിദിന ഗാനങ്ങള്‍, പ്രസംഗങ്ങള്‍ , കഥാ പ്രസംഗം

നബി ചരിത്രങ്ങളുടെ ചരിത്രം

മര്‍ഹബ    
(wayofmadeena.blogspot.com)

രീതി : അറബ്‌ നാട്ടില്‍ അകലെയെങ്ങാണ്ടിരിക്കും...
അഖില ലോകര്‍ക്കനുഗ്രഹമായുദിച്ച ദീപ ശിഖയായ്‌,
മനിതര്‍ക്കെല്ലാം അറിവിന്‍ പ്രഭ ചൊരിഞ്ഞ ത്വാഹ നബിയേ..
മര്‍ഹബ പാടുന്നു ഞങ്ങള്‍ മര്‍ഹബ യാ നബിയേ .
മര്‍ഹബ പാടുന്നു ഞങ്ങള്‍ മര്‍ഹബ യാ നബിയേ .

(അഖില ലോകര്‍...
ഏവര്‍ക്കും കണ്മണിയായി പിറന്നു,
കാരുണ്യക്കടലായി യാസീന്‍ വളര്‍ന്നു,
അല്‍-അമീനെന്നുള്ള സ്ഥാനപ്പേര്‍ വന്നൂ-
തിരുനബി ത്വാഹാ...
ഹഖിൻ‍-നിലാവൊളി ത്വാഹാ...

(അഖില ലോകര്‍...
ഹിറാ ഗുഹയില്‍ പതിവായ്‌ നബി തപസ്സിരുന്നു ഏകനായ്‌,
വഹ്‌യുമായി ജിബ്‌രീലെത്തി അരുളി അന്ന്‌ ഇഖ്‌റഅ്‌
പ്രബോധനത്തിന്‍ പ്രഥമഘട്ടം പരീക്ഷണങ്ങള്‍ നിറഞ്ഞൂ...
മുശ്‌രിക്കുകൾ , മുനാഫിക്കുകൾ കുതന്ത്രവുമായ്‌ നിരന്നൂ..

(അഖില ലോകര്‍...
തൌഹീദിന്‍ പരിമളം പാരില്‍ പരത്തി,
ആരാധനക്കര്‍ഹന്‍ ഒരുവനെന്നോതി,
കേട്ട്‌ കുഫ്ഫാറുകള്‍ വാളൂരി നീങ്ങി-
നബിയെ വധിക്കാന്‍, തിരു -നബിയെ വധിക്കാൻ..

(അഖില ലോകര്‍...
പിറന്ന മക്കാ നഗരം വിട്ട്‌ ഹിജ്‌ റ പോവാനുറച്ചു.,
മഹമൂദരെ വരവേല്‍ക്കുവാന്‍ മദീനയണിഞ്ഞൊരുങ്ങി..
അഹദവന്റെ അനുഗ്രഹത്താല്‍ വ്യഥകളെല്ലാം ഒഴിഞ്ഞു,
ബദറിന്‍ പട-ക്കളത്തിലന്ന്‌ കുഫ്‌രിയത്തും വിറച്ചൂ..

(അഖില ലോകര്‍...
സത്യ സമത്വത്തിന്‍ പാതയൊരുക്കി,
സത്യ മതത്തിനെ സമ്പൂര്‍ണ്ണമാക്കി,
ഖുര്‍ആനിന്‍ സന്ദേശം മാനവര്‍ക്കേകി.,
ദീപം മറഞ്ഞൂ..
സ്നേഹ -ദൂതര്‍ മറഞ്ഞൂ



3 comments:

  1. നിങ്ങളുടെ ബ്ലോഗ് നെ കുറിച്ചു വീഡിയോ ചെയ്യാൻ പറ്റുമോ nb please

    ReplyDelete
    Replies
    1. facebook.com/islamicmalayalampdf/

      Our facebook id, please contact us via Facebook

      Delete