അല്ലഫല്‍ അലിഫ് - الف الالف-ദിവ്യാനുരാഗത്തിന്റെ കാവ്യതല്ലജങ്ങള്‍ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, October 1, 2020

അല്ലഫല്‍ അലിഫ് - الف الالف-ദിവ്യാനുരാഗത്തിന്റെ കാവ്യതല്ലജങ്ങള്‍




നബി ചരിത്രങ്ങളുടെ ചരിത്രം
 
 
DOWNLOAD PDFഅല്ലഫല്‍ അലിഫ
حاشية ألف الألف

തമിഴ്നാട്ടിലെ തിരുനല്വേലിയില്താമ്രപര്ണി നദീതീരത്തെ ചരിത്രവിശ്രുതമായ കായല്പട്ടണത്ത് ഹിജ്റ 1153ല്ജനിച്ച ഉമര്വലിയുല്ലാഹി()വിന്റെ രചനയാണിത്. മതവിജ്ഞാനത്തിന്റെ കേസരികള്താമസിച്ചിരുന്ന നാടാണ് കായല്പട്ടണം. മഖ്ദൂമുമാര്‍, കേരളത്തിലെത്തുന്നതിന് മുമ്പ് കായല്പട്ടണത്ത് താമസിച്ചിരുന്നതായി ചരിത്രം പറയുന്നു .പിതാവ് ശൈഖ് അബ്ദുല്ഖാദിര്എന്നവരില്നിന്ന് പ്രാഥമിക വിജ്ഞാനം കരസ്ഥമാക്കിയ കഥാപുരുഷന്‍, സയ്യിദ് മുഹമ്മദ് മൌലല്ബുഖാരി അടക്കമുള്ള ഉന്നതരില്നിന്നും ഉപരിപഠനം നടത്തുകയും പണ്ഡിത കേസരികളില്ഒരാളായി മാറുകയും ചെയ്തു. കര്മ്മശാസ്ത്രത്തില്അവഗാഹം നേടുകയും ഖാദിരിയ്യ: രിഫാഇയ്യ: തുടങ്ങിയ ആത്മീയ വഴികളില്പ്രവേശിക്കുകയും ചെയ്തു. ഹജ്ജ് ഉംറകള്ക്കായി മക്കയില്എത്തിയ ഉമര്വലിയുല്ലാഹി() റൌളാ സന്ദര്ശനത്തിനു ശേഷം മദീനയില്തന്നെ താമസിച്ചു. അസ്സയ്യിദ് അല്ലാമാ മുഹമ്മദ് മുഹ്സിന്അല്ഹുബൈഖി() എന്നിവരില്നിന്നും ജ്ഞാനം നുകരുകയും ആദ്ധ്യാത്മിക വെളിച്ചം പകര്ന്നെടുക്കുകയും ചെയ്തു. പഠനാനന്തരം മദീനയില്തന്നെ മതാധ്യാപന വൃത്തിയിലേര്പ്പെട്ടു. അഞ്ചു വര്ഷത്തെ അദ്ധ്യായന വൃത്തിക്ക് ശേഷം ഗുരുവിന്റെ അനുമതി പ്രകാരം നാട്ടിലേക്ക് മടങ്ങാന്ഒരുങ്ങി. മദീനയില്നിന്നുള്ള മടക്ക യാത്രാവേളയിലാണ് സ്വല്ലല്ഇലാഹു ക്രോഡീകരിച്ചത് എന്നാണ് പ്രമുഖ ഭാഷ്യം. വിരഹ ദു:ഖത്തിന്റെ കാവ്യാവിഷ്കാരമായി പ്രകീര്ത്തന കാവ്യം പരിഗണിക്കപ്പെടുന്നു .കേവലമായ അനുരാഗത്തില്നിന്ന് മാത്രമല്ല സ്വല്ലല്ഇലാഹു വിരിയുന്നത്. ആദ്ധ്യാത്മികതയുടെ അന്തര്ലയങ്ങളും പ്രേമഭാജനത്തോടുള്ള ആത്മ സംവേദനങ്ങളും ആത്മനിസ്സാരതയുടെ വിഹ്വലതകളും ഇഴ ചേര്ന്നാണ് കവിത പ്രവഹിക്കുന്നത്. അറബി അക്ഷര മാലയിലെ എല്ലാ അക്ഷരങ്ങള്കൊണ്ടും തുടങ്ങി ഭാഷാ സാകല്യത്തിന്റെ പരിധികള്ക്കുമപ്പുറത്തേക്ക് തിരുനബിയുടെ പ്രപഞ്ചത്തെ വികസിപ്പിക്കുകയാണ് കവി ചെയ്യുന്നത്

അല്ലഫല്‍ അലിഫ്: ഹംസ സാഹിബ് വിശദീകരണം[video] CLICK HERE

 അല്ലഫൽ അലിഫ്:Video

1 comment: