ഖസീദത്തുല്‍ വിത്‌രിയ്യ
നിഷ്കപടമായ തിരു സ്നേഹം വഴിഞ്ഞൊഴുകുന്ന ഇശ്‌ഖിന്റെ കാവ്യ സുധയാണ് . മുഹമ്മദ് ബ്‌നു അബീ ബക്കര്‍ റഷീദുല്‍ ബഗ്ദാദിയുടെ ഖസ്വീദത്തുൽ വിത്‌രിയ്യ....അറബി ഭാഷയിലെ 29അക്ഷരങ്ങൾക്കും 21 വരി വീതം കവിതകൾ ഉൾക്കൊള്ളുന്നു വിത്രിയ്യ...മീമിന്റെ ഖാഫിയക്ക് 1വരി കൂടി ചേർത്തു 22 വരികളാക്കിയത് കാണാം.."മുഹമ്മദ്"എന്ന തിരു നാമത്തിന്റെ ആദ്യാക്ഷരമെന്ന സവിശേഷത കണക്കിലെടുത്താണ് ഈ വർദ്ധനവ്...അകമിൽ തിങ്ങി,വിങ്ങുന്ന ഇശ്‌ഖിന്റെ തടയിണ ഭേദിച്ചു കൊണ്ടുള്ള ഒഴുക്കാണ് വിത്രിയ്യയിലെ ഓരോ വരികളും.....ഈമാനിന്റെ ലക്ഷണമായി തിരു മൊഴികളിലൂടെ അധ്യാപനം ചെയ്യപ്പെട്ട മദീനയിലേക്കുള്ള വെമ്പലും,റൗള സിയാറത്തിനുള്ള അടങ്ങാത്ത ആശയും ഓരോ വരികളിലും തെളിഞ്ഞു കാണാം....കറ കളഞ്ഞ ,തെളിമയുറ്റിയ,കലർപ്പൊട്ടുമേശാത്ത നിഷ്കളങ്ക അനുരാഗമാണ് ബാഗ്ദാദിയുടേത്...തനിക്ക് മദീനയിലണയാൻ കഴിയാത്തതിലുള്ള വേപഥുവാണ് വിത്റിയ്യയുടെ പിറവിക്കും,ഒഴുക്കിനും ചാലുകൾ കീറിയത്.... (Anvar Baqavi Kaippuram )
No comments:
Post a Comment