റമദാൻ - ആഹാര രീതി - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, May 2, 2019

റമദാൻ - ആഹാര രീതി


നബി ചരിത്രങ്ങളുടെ ചരിത്രം
സ്വഹാബികള്‍ നിര്‍ബന്ധവ്രതം മാത്രമായിരുന്നില്ല, ഐച്ഛിക വ്രതവും അനുഷ്ഠിച്ചിരുന്നു. ശാരീരിക ശക്തിയില്‍ വ്രതമനുഷ്ഠിക്കാത്തവരേക്കാള്‍ അവരെത്രയോ കരുത്തന്‍മാരായിരുന്നു എന്ന് പ്രസിദ്ധ യുദ്ധങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നു. സര്‍വായുധ വിഭൂഷിതരും സമുദ്രസമാനവുമായ അമുസ്‌ലിം സൈന്യവും നിരായുധരും അംഗുലീപരിമിതമായ മുസ്‌ലിം സൈന്യവും ബദ്ര്‍ പോര്‍ക്കളത്തില്‍ അണിനിരന്നപ്പോള്‍ ബഹുഭൂരിപക്ഷമുള്ള ശത്രുസൈന്യത്തെ കായികബലം കൊണ്ട് പരാജയപ്പെടുത്തി  ഓടിക്കാന്‍ മുസ്‌ലിം ഭടന്‍മാര്‍ക്ക് കഴിഞ്ഞു. തുടര്‍ച്ചയായുള്ള വ്രതാനുഷ്ഠാനം അവരുടെ മനസ്സുകളെ തളര്‍ത്തിയിരുന്നില്ലെന്നും അതുല്യ മനഃശാന്തിയുടെ ഉടമകളായിരുന്നു അവരെന്നുമുള്ള സത്യമാണ് ഈ ചരിത്രം തെളിയിക്കുന്നത്.

ആത്മീയതയും ശാരീരികവുമായ മോക്ഷം തേടി വിജയ പാതയിലേക്ക് മനുഷ്യനെ നയിക്കുകയാണ് വ്രതത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. വ്രതം ആരോഗ്യത്തിന് മാറ്റു കൂട്ടുന്നതല്ലെന്ന് ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ ആരോഗ്യമെന്താണെന്ന് അറിയാത്തവരാണ്. കാരണം, ആരോഗ്യമെന്നതിന് ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍വചനം കാണുക: ''ആരോഗ്യമെന്നാല്‍ ആത്മീയതയുടെയും ധാര്‍മ്മികതയുടെയും ശാരീരികതയുടെയും സാമൂഹികതയുടെയും പൂര്‍ണാവസ്ഥയാകുന്നു.''

No comments:

Post a Comment