തഖ്‌വ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, April 28, 2019

തഖ്‌വ

നബി ചരിത്രങ്ങളുടെ ചരിത്രം

നബി(സ്വ) നെഞ്ചിലേക്ക് ചൂണ്ടി മൂന്ന് പ്രാവശ്യം ആവർത്തിച്ച് പറഞ്ഞു: ‘തഖ്‌വ ഇവിടെയാണ്. തഖ്‌വ ഇവിടെയാണ്. തഖ്‌വ ഇവിടെയാണ്.’ അതിനാൽ ഹൃദയത്തെ മനസ്സിലാക്കുകയും അതു പ്രകാശിക്കാനാവശ്യമായത് ചെയ്യുകയും വേണം. മനുഷ്യൻ ഹൃദയത്തെ അറിഞ്ഞാൽ സ്വന്തത്തെ അറിഞ്ഞു. സ്വശരീരത്തെ അറിഞ്ഞാൽ അവൻ റബ്ബിനെ അറിഞ്ഞവനായി. ഹൃദയത്തെക്കുറിച്ച് അജ്ഞനായാൽ സ്വന്തം ശരീരത്തെയും അത് മൂലം റബ്ബിനെയും അവൻ അജ്ഞനായി.

ഹൃദ്രോഗങ്ങളുടെ ചികിത്സ സാധ്യമാകണമെങ്കിൽ സ്വന്തം ന്യൂനതകൾ അറിയണം. അതിന് നല്ല ഉൾക്കാഴ്ച വേണം. പക്ഷേ നമ്മളിൽ അധിക പേരും സ്വന്തം ന്യൂനതകളെ തൊട്ട് അശ്രദ്ധരാണ്. ഇമാം ഗസ്സാലി ഉപമിച്ചത് പോലെ സഹോദരന്റെ കണ്ണിലെ കുറുമ്പ് നാം കാണുന്നു. സ്വന്തം കണ്ണിലെ കഴുക്കോൽ കാണുന്നുമില്ല. എന്നാൽ സ്വന്തം ന്യൂനതകൾ കണ്ടെത്തുകയാണ് നാം പ്രഥമമായി വേണ്ടത്. അതിന് നാലു വഴികളുണ്ട്.

ഒന്ന്: ഗോപ്യമായ അപകടങ്ങൾ തിരിച്ചറിയുകയും സ്വന്തം ന്യൂനതകൾ കാണുകയും ശരീഅത്തിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു ഗുരുവിന്റെ ശിഷ്യനാവുക. ശിഷ്യന്റെ ന്യൂനതകൾ ഗുരു അറിയുകയും യുക്തമായ രീതിയിൽ തിരുത്തിക്കൊടുക്കുകയും ചെയ്യും. ഇത്തരം ജ്ഞാനികൾ ഈ കാലത്ത് (ഇമാം ഗസ്സാലിയുടെ കാലത്ത്) വളരെ ചുരുക്കമാണ്.

രണ്ട്: സത്യസന്ധനും ന്യൂനതകളെക്കുറിച്ച് ഉൾക്കാഴ്ചയുള്ളവനും മത നടപടികൾ പാലിക്കുന്നവനുമായ സുഹൃത്തിനെ കണ്ടെത്തുക. ആ സുഹൃത്ത് ഇദ്ദേഹത്തിന്റെ കർമങ്ങളും സ്വഭാവങ്ങളും നിരീക്ഷിക്കുകയും വെറുക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് വിരോധിക്കുകയും ചെയ്യണം. പൂർവസൂരികളുടെ ശൈലി ഇതായിരുന്നു. എന്റെ ന്യൂനതകളെ ചൂണ്ടിക്കാണിക്കുന്നവന് അല്ലാഹു കരുണ ചെയ്യട്ടെ എന്ന് ഉമർ(റ) പറയാറുണ്ടായിരുന്നുവത്രെ

മൂന്ന് : ശത്രുക്കളുടെ നാവുകളിൽ നിന്ന് സ്വന്തം ന്യൂനതകൾ അറിയുക. കോപത്തിന്റെ കണ്ണുകളാണല്ലോ തെറ്റുകൾ വെളിവാക്കുന്നത്. സ്തുതി പാടുന്ന സുഹൃത്തിനെക്കാൾ ന്യൂനതകൾ വിളിച്ചു പറയുന്ന ശത്രുവിനെക്കൊണ്ടായിരിക്കും ഇക്കാര്യത്തിൽ ഉപകാരമുണ്ടാവുക. പക്ഷേ ശത്രുവിനെ അവിശ്വസിക്കുകയെന്നതാണ് നമ്മുടെ സ്വഭാവമെന്നതാണ് സത്യം.

നാല്: ജനങ്ങളുമായി കൂടിക്കലരുക. എന്നിട്ട് സൃഷ്ടികൾക്കിടയിൽ ആക്ഷേപമായി കാണുന്ന കാര്യങ്ങളെന്തെങ്കിലും തന്നിലുണ്ടോ എന്ന് പരിശോധിക്കുക. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ കണ്ണാടിയാണെന്നാണല്ലോ. അപ്പോൾ മറ്റുള്ളവരിലുണ്ടാകുന്ന ന്യൂനതകളെല്ലാം തന്റെ ന്യൂനതകളാണെന്ന് തിരിച്ചറിയുകയും അവ വർജിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇതരരിൽ നിന്ന് നേരിട്ട വെറുക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ ഉപേക്ഷിക്കുന്ന പക്ഷം മര്യാദ പഠിപ്പിക്കാൻ മറ്റൊരാളുടെ ആവശ്യമില്ല.

ശരീരത്തിന്റെ ന്യൂനതകളറിയുന്ന ഒരു ഗുരുവിനെ ലഭിക്കാതിരിക്കുമ്പോഴാണ് ഈ മൂന്നു മാർഗങ്ങൾ സ്വീകരിക്കേണ്ടത്. ഇമാം ദൈലമി(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം: ‘ഒരാളെ കൊണ്ട് അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന്റെ സ്വന്തത്തിൽ നിന്ന് തന്നെ ഉപദേശകനെ നൽകും. ആ ഉപദേശകൻ അവനോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു കൊണ്ടിരിക്കും.’ (sunnivoice.net)


No comments:

Post a Comment