നമ്മുടെ ഉമ്മ…….! - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, May 27, 2018

നമ്മുടെ ഉമ്മ…….!

കുടുംബ ബന്ധം, ഇസ്ലാം, സ്ത്രീ, അയൽക്കാർ, മാതാപിതാക്കൾ, സ്നേഹം, ഭാര്യ ഭർത്താവ് , മക്കൾ
നമ്മുടെ ഉമ്മ…….! :DOWNLOAD PDF
അല്ലാഹുവേ ...എന്റെ ഉമ്മ : DOWNLOAD PDF


ഉമ്മ

വാക്കിനും വരികള്‍ക്കും
വഴങ്ങാത്ത
കണ്ണീരിന്‍ നനവാര്‍ന്ന
ഒരോര്‍മ!
ഉപ്പും മുളകും കൂടിക്കലരും
അടുക്കള നിമിഷങ്ങളില്‍
കരിപിടിച്ചൊരു പാത്രം.
പാതി വെന്ത അരി.
അമ്മിയില്‍ തെളിയും വിരലടയാളം.
പുക മൂടിയ ചിമ്മിനി.
അടര്‍ന്നു വീഴും വിയര്‍പ്പ്.
കഷണ്ടി കയറിയ ജീവിതമെന്ന്
സ്‌നേഹത്തോടെ തലോടുമ്പോഴും 
ഒരു പുലര്‍ക്കാല നക്ഷത്രത്തെ
സ്വപ്നം കണ്ടവര്‍!
പാതിരാവിലും
പൊരിവെയിലിലും
ഉണ്ടാക്കി വച്ചതത്രയും
മൂടിവച്ച് കാവലിരിക്കുന്നവര്‍!
വരണ്ടുണങ്ങിയ നാവിലിഴയും
മൗനമാം തേങ്ങല്‍.
കവിളിലൂടെയൂര്‍ന്നിറങ്ങും
സങ്കടച്ചാല്.
ഉമ്മ
വാക്കിനും വരികള്‍ക്കും
വഴങ്ങാതെ
ഇപ്പോഴും 
കണ്ണീരില്‍ കുതിര്‍ന്നങ്ങനെ…….(
യു. ഹസ്സനലി - suprabhaatham.com
)

ഉമ്മ- എത്ര മനോഹരമായ പദം! മക്കള്‍ക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ സന്നദ്ധയായ ഉമ്മ, സഹനത്തിന്റെ മൂര്‍ത്തിയായ ഉമ്മ, സ്നേഹമയിയായ ഉമ്മ -കാലം പോകെപ്പോകെ ഈ സമവാക്യങ്ങളെല്ലാം ഇല്ലാതാകുമോ? അറിഞ്ഞുകൂടാ.ധര്‍മ്മനീതികള്‍ തന്നെ ഇല്ലാതാകുമ്പോള്‍ അതിന്റെ പ്രതീകത്തിനെവിടെയാണ് പുതിയ കാലത്തില്‍ ഇടം?


No comments:

Post a Comment