നോമ്പുകാരന് നല്‍കപ്പെടുന്ന പ്രതിഫലത്തെക്കുറിച്ച് ഞാന്‍ നല്‍കുമെന്ന് മൊത്തമായി പറഞ്ഞെങ്കിലും ചിലത് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് പാരത്രിക ലോകത്ത് തന്റെ നാഥനെ കാണാനാവുക എന്നത്. ഒരു പകലിന്റെ വ്രതസംബന്ധിയായ നിയന്ത്രണത്തില്‍ നിന്നും നോമ്പ്തുറക്കലിലൂടെയുണ്ടാകുന്ന സന്തോഷം നോമ്പുകാരന്റെ ഭൗതികമായ സന്തോഷമാണ്. എന്നാല്‍ ആ സന്തോഷം ഉണ്ടായിരുന്ന ഭക്ഷണ നിയന്ത്രണങ്ങള്‍ നീങ്ങിയതിന്റെ പേരിലല്ല. നോന്പെന്ന ഇബാദത്ത് പൂര്‍ത്തിയാക്കാനായല്ലോ എന്നതിന്റെ പേരിലാവണം. ആ സമയം നിരസിക്കപ്പെടാത്ത പ്രാര്‍ത്ഥനയുടെ അവസരവുമാണ്. നബി(സ്വ) പറഞ്ഞു: നിശ്ചയം, നോമ്പുകാരന് അവന്‍ നോമ്പുമുറിക്കുന്ന സമയത്ത് നിരസിക്കപ്പെടാത്ത ഒരു പ്രാര്‍ത്ഥനാവസരമുണ്ട് (ഇബ്നുമാജ).
നോമ്പുകാരന് രണ്ടാമതായി ലഭിക്കുന്ന സന്തോഷം നാഥനെ ദര്‍ശിക്കുന്പോഴാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ നാഥനെ കാണുക എന്നത് വളരെ ആനന്ദകരമാണ്. പരലോകത്ത് അതിന് അവസരമുണ്ടാകുന്പോള്‍ അവരുടെ മുഖത്ത് ശോഭ വിരിയുമെന്ന് ഖുര്‍ആന്‍. ആ സൗഭാഗ്യരിലേക്ക് വിശ്വാസിയെ കൊണ്ടെത്തിക്കാന്‍ നോമ്പ്ഉപാധിയാണ്. ഇത് നോമ്പിന്റെ മഹത്വവും വിശ്വാസിയുടെ സന്തോഷവും വര്‍ധിപ്പിക്കുന്നു. തിരുദര്‍ശനത്തിന്റെ സൗഭാഗ്യം സാധിക്കുന്നതെങ്ങനെ എന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
സത്യവിശ്വാസിയുടെ ജീവിതത്തിന് ലക്ഷ്യത്തിലേക്കുള്ള കൃത്യമായ രേഖയും വഴിയും നിര്‍ണയിക്കപ്പെടുകയാണ് നോമ്പിലൂടെ എന്നാണിതിനര്‍ത്ഥം. അനിവാര്യമായ ആത്മനിയന്ത്രണം പാലിച്ചതിന്റെ ഫലപ്രാപ്തിയാണ്. അല്ലാഹുവിന്റെ ദര്‍ശനത്തിലും നടക്കുന്നത്. അതു വിജയത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. സ്വര്‍ഗവാസവും അതിലെ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കുന്നവനായിരിക്കും ലിഖാഇന് അവസരമുണ്ടായവന്‍. അതിനാല്‍ സുനിശ്ചിത വിജയത്തിന്റെ മുഖ്യ ഉപാധിയായി നോമ്പ്വിരാജിക്കുകയാണ്.
No comments:
Post a Comment