സ്ത്രീയുടെ തറാവീഹ് നിസ്‌കാരം DOWNLOAD PDF
തറാവീഹ് ദിക്ർ-ദുആ DOWNLOAD PDF
ഇമാം അബൂല്ലൈസ്(റ) ‘അലിയ്യുബ്നു അബീത്വാലിബി(റ)ല്‍ നിന്ന് നിവേദനം: “അലി(റ) പറഞ്ഞു. നിശ്ചയം ‘ഉമര്‍(റ) ഈ തറാവീഹ് നിസ്കാരം എന്നില്‍ നിന്നു കേട്ട ഒരു ഹദീസില്‍ നിന്നാണ് ഗ്രഹിച്ചെടുത്തത്. അവര്‍ (ജനങ്ങള്‍) ചോദിച്ചു. ഓ അമീറുല്‍ മുഅ്മിനീന്‍! ഏതാണ് ആ ഹദീസ്? ‘അലി(റ) പറഞ്ഞു: നബി(സ്വ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. ‘അര്‍ശിന്റെ പരിസരത്ത് അല്ലാഹുവിനൊരു സ്ഥലമുണ്ട്. ഹളീറതുല്‍ ഖ്വുദ്സ് എന്നാണ് അതിന്റെ പേര്. പ്രകാശത്താല്‍ നിബിഢമാണിത്. എണ്ണമറ്റ മലകുകള്‍ അവിടെയുണ്ട്. അവര്‍ ഒരു സമയവും തളര്‍ച്ചയില്ലാതെ അല്ലാഹുവിന് ‘ഇബാദത്ത് ചെയ്ത് കൊണ്ടേയിരിക്കുന്നു. റമള്വാനിന്റെ രാവുകളായാല്‍ ഭൂമിയിലേക്കിറങ്ങാനും മനുഷ്യരോടൊന്നിച്ച് നിസ്കരിക്കാനും അവരുടെ റബ്ബിനോടവര്‍ അനുമതി തേടുന്നു. അങ്ങനെ അവര്‍ റമള്വാനിന്റെ എല്ലാ രാവുകളിലും ഭൂമിയിലേക്കിറങ്ങുന്നു. വല്ല വ്യക്തിയും അവരെ സ്പര്‍ശിക്കുകയോ അവര്‍ അവനെ സ്പര്‍ശിക്കുകയോ ചെയ്യുന്ന പക്ഷം പിന്നീടൊരിക്കലും പരാജയപ്പെടാത്ത വിധമുള്ള വിജയത്തില്‍ അവനെത്തുന്നു. ഇതുകേട്ട ‘ഉമര്‍(റ) ഇപ്രകാരം പറഞ്ഞു. എന്നാല്‍ ഇതു കൊണ്ട് ഏറ്റവുംകടമപ്പെട്ടവര്‍ നാം തന്നെ. അങ്ങനെ തറാവീഹിന് വേണ്ടി ജനങ്ങളെ സംഘടിപ്പിക്കുകയും തറാവീഹ് നിസ്കാരത്തെ നിലനിര്‍ത്തുകയും ചെയ്തു.” (അബുല്ലൈസി(റ)ന്റെ തന്‍ബീഹ്, പേജ് 124)
No comments:
Post a Comment