فضائل القرآن الكريم ഖുർആൻ പാരായണം, ഹിഫ്ള്, അദബുകൾ, സ്രേഷ്ടത : കിതാബുകൾ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, May 5, 2019

فضائل القرآن الكريم ഖുർആൻ പാരായണം, ഹിഫ്ള്, അദബുകൾ, സ്രേഷ്ടത : കിതാബുകൾ


നബി ചരിത്രങ്ങളുടെ ചരിത്രം

നബി (സ്വ) ഖുര്‍ആന്‍ പാരായണം അതിയായി ഇഷ്ടപ്പെട്ടിരുന്നു. അര്‍ത്ഥങ്ങള്‍ മനസ്സിലാക്കിയും ചിന്തിച്ചുമായിരുന്നു നബി (സ്വ) ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്. പ്രത്യേകമായി ഇഷ്ടപ്പെട്ടിരുന്ന ഒരു സൂറത്താണ് സൂറത്തുല്‍ ഫത്ഹ്. ഒരിക്കല്‍ നബി (സ്വ) പറയുകയുണ്ടായി: ഇന്ന് രാത്രി എനിക്ക് ഒരു ഖുര്‍ആനിക അധ്യായം അവതരിച്ചിട്ടുണ്ട്. നിശ്ചയമായും ആ സൂറത്ത് എനിക്കേറെ ഇഷ്ടപ്പെട്ടതാണ്. ശേഷം നബി (സ്വ) സൂറത്തുല്‍ ഫത്ഹിലെ ആദ്യ ഭാഗം ഓതുകയുണ്ടായി (ഹദീസ് ബുഖാരി 4177). 

കാരണം ഈ സൂറത്തില്‍ സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗം, ദൈവകൃപ, സൗഭാഗ്യം, പ്രായശ്ചിത്തം മുതലായവയുണ്ടെന്ന് സുവിശേഷം അറിയിച്ചിട്ടുണ്ട്. നബി (സ്വ) ഖുര്‍ആന്‍ പാരായണം ശ്രവിക്കാനും ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കല്‍ നബി (സ്വ) അബ്ദുല്ലാ ബ്‌നു മസ്ഊദി (റ)നോട് പറയുകയുണ്ടായി: താങ്കളെനിക്ക് ഖുര്‍ആന്‍ ഓതിത്തരിക. ഇബ്‌നു മസ്ഊദ് (റ) ചോദിച്ചു: അങ്ങയ്ക്കാണല്ലൊ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്, ഞാന്‍ തിരുദൂതര്‍ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കണമെന്നോ? അപ്പോള്‍ നബി (സ്വ) പറഞ്ഞു: വേറൊരാളില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അങ്ങനെ ഇബ്‌നു മസ്ഊദ് (റ) സൂറത്തുന്നിസാഇലെ 41ാം സൂക്തം നബി (സ്വ)ക്ക് ഓതിക്കേള്‍പ്പിക്കുകയുണ്ടായി. 'നബിയേ എല്ലാ സമുദായക്കാരില്‍ നിന്നും ഓരോ സാക്ഷിയെയും അവര്‍ക്ക് സാക്ഷിയായി താങ്കളെയും നാം ഹാജറാക്കുമ്പോള്‍ എന്തായിരിക്കും സ്ഥിതി' എന്ന് അര്‍ത്ഥമാക്കുന്നതാണ് ആയത്ത്. ഇതു കേട്ട് നബി (സ്വ)യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം).  ഖുര്‍ആന്‍ ശ്രവിക്കുന്നത് ഒരു ആരാധനയാണ്. കേള്‍ക്കുമ്പോള്‍ ഖുര്‍ആനികാശയങ്ങളിലേക്ക് ഇറങ്ങിച്ചൊല്ലാനും പൊരുളറയാനുമാവും. മാത്രമല്ല, ഖുര്‍ആന്‍ ശ്രവിച്ചാല്‍ അല്ലാഹുവില്‍ നിന്നുള്ള സൗഭാഗ്യങ്ങള്‍ക്കും കാരണമാവും. അല്ലാഹു പറയുന്നു: ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് സശ്രദ്ധം ശ്രദ്ധിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് കാരുണ്യവര്‍ഷമുണ്ടായേക്കാം (സൂറത്തുല്‍ അഅ്‌റാഫ് 204). (islamonweb.net)

No comments:

Post a Comment