അസ്സലാമു അലൈക്കും വറഹ്മത്തുല്ലാ....
ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദില്‍ ഗസ്സാലി (റ) ഈ പേര് കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും
വിജ്ഞാനത്തിന്‍റെ തുളുമ്പാത്ത നിറകുടമായ പണ്ഡിതന്‍ . നിഷ്കളങ്കതയും അത് പോലെ റബ്ബിന്റെ തൃപ്തി നേടാനായി സ്വന്തം താല്‍പര്യങ്ങളുടെ ബലിയര്‍പ്പണവും അദ്ദേഹത്തിനെ ഉന്നതിയിൽ എത്തിച്ചു. അഞ്ചാം നൂറ്റാണ്ടിലെ 'മുജദ്ദിദാ'യി സമുദായം പരിഗണിച്ചിരിക്കുന്നത് ഗസാലി (റ) ഇമാമിനെയാണ് . 'ഓരോ നൂറു വര്‍ഷത്തിന്റെയും ആരംഭത്തില്‍ സമുദായത്തിന് അവരുടെ ദീനിനെ പരിഷ്‌കരിച്ചു നല്‍കുന്ന ഒരാളെ അല്ലാഹു നിയോഗിക്കുന്നതാണെ'ന്ന ഹദീസ് (അബൂദാവൂദ്, ഹാകിം, ബൈഹഖി) പ്രകാരം, ആ വിശേഷണം അദ്ദേഹത്തിന് ചേരുമെന്ന് മുസ്‌ലിംലോകം അംഗീകരിച്ചിട്ടുണ്ട്. ഹുജ്ജത്തുല്‍ ഇസ്‌ലാം എന്ന പേർ അദ്ദേഹത്തിന് മുസ്ലിം ലോകം ചാർത്തി നൽകി.
മഹാനവര്കളെ കുറിച്ചും മഹാനവറുകളുടെ മഹത്തായ കുറച്ചു ഗ്രന്ഥങ്ങളെ കുറിച്ചുമുള്ള ചർച്ചകളാണ് ഈ PDF. ഈ PDF ൽ വിവിധ വെബ്സൈറ്റുകളിൽ നിന്നുള്ള ലേഖനങ്ങൾ നിങ്ങൾക്ക് വായിക്കാം.
മഹാനവറുകളുടെ ദറജ നാഥൻ ഉയര്ത്തി കൊടുക്കട്ടെ... അവരോടൊപ്പം നമ്മെയും നാളെ നാഥൻ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ.. ആമീൻ
ഈ PDF നിങ്ങൾക്ക് മുമ്പിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന അഭ്യർത്തിക്കുന്നു
വിപണിയിൽ ലഭ്യമായിട്ടുള്ള കുറച്ചു പുസ്തകങ്ങൾ :
No comments:
Post a Comment