മുസ്ലിം യാത്ര ഡയറി - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, January 25, 2019

മുസ്ലിം യാത്ര ഡയറി


നബി ചരിത്രങ്ങളുടെ ചരിത്രം

യാത്ര ചെയ്യുമ്പോൾ ഒരു മുസ്ലിം നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
യാത്രയിൽ പാലിക്കാവുന്ന അദബുകൾ...
ഒരുക്കത്തിൽ തുടങ്ങി നാട്ടിൽ തിരിച്ചെത്തുന്നത് വരെയുള്ള കാര്യങ്ങൾ ക്രമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

വ്യായാഴ്ചയാണ് യാത്ര പുറപ്പെടാന്‍ ഏറ്റവും നല്ല ദിവസം. യാത്ര ഉദ്ദേശിക്കുന്നവന്‍ വ്യായാഴ്ച തെരെഞ്ഞെടുക്കല്‍ സുന്നതുമാണ്. വ്യായാഴ്ച സൌകര്യപ്പെട്ടില്ലെങ്കില്‍ തിങ്കളാഴ്ചയാണ് നല്ലത്. ഏത് ദിവസം യാത്ര പുറപ്പെടുകയാണെങ്കിലും രാവിലെ പോകുന്നതാണുത്തമം. വ്യായാഴ്ച യാത്ര പുറപ്പെടല്‍ നബി തങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും വളരെ കുറച്ച് മാത്രമേ വ്യായാഴ്ച അല്ലാത്ത ദിവസം നബി യാത്രക്കു തെരെഞ്ഞെടുത്തിട്ടുള്ളൂവെന്നും ബുഖാരിയും മുസ്‍ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. നബി മക്കയില്‍ നിന്ന് ഹിജ്റ പോയത് തിങ്കളാഴ്ച ദിവസമാണെന്ന ഹദീസ് ഇമാം നവവി (റ) മജ്മൂഇല്‍ ഉദ്ധരിച്ചിട്ടുണ്ട്. രാവിലെകളില്‍ തന്റെ ഉമ്മതിന് ബറകത് ചെയ്യണേയെന്ന് നബി (സ) പ്രാര്‍ത്ഥിച്ചിരുന്നു. നബി യുദ്ധത്തിനായി സൈന്യത്തെ അയക്കുകയാണെങ്കില്‍ രാവിലെയാണ് പറഞ്ഞയക്കാറ്. സ്വഖ്‍റ് എന്ന ആള്‍ ഒരു കച്ചവടക്കാരനായിരുന്നു. തന്റെ കച്ചവട സംഘത്തെ അദ്ദേഹം രാവിലെയാണ് അയക്കാറുള്ളത്.അദ്ദേഹത്തന് നല്ല ലാഭവും ലഭിക്കാറുണ്ടായിരുന്നു. ഈ ഹദീസ് അബൂ ദാവൂദ് (റ) തുര്‍മുദി (റ) തുടങ്ങിയവര്‍ ഉദ്ധരിച്ചിട്ടുണ്ട്.(സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി:islamonweb.net)

No comments:

Post a Comment