റിപ്പബ്ലിക് ദിന സന്ദേശം:Republic DAY - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, January 24, 2019

റിപ്പബ്ലിക് ദിന സന്ദേശം:Republic DAY

നബി ചരിത്രങ്ങളുടെ ചരിത്രം


എന്താണ് റിപബ്ലിക് എന്ന വാക്കിൻറെ അർത്ഥം?
res publica എന്ന ലാറ്റിൻ പ്രയോഗത്തിൽ നിന്നാണ് റിപബ്ലിക് എന്ന വാക്കിൻറെ ഉൽഭവം. Public matter, people's thing, പൊതു കാര്യം എന്നൊക്കെയാണ് അതിൻറെ അർത്ഥം. അതായത് രാജ്യം പൊതു ഉടമസ്ഥതയിൽ ഉള്ളതാണ്. രാജ്യത്തിൻറെ ഉടമസ്ഥാവകാശം ജനങ്ങൾക്കാണ്. അധികാരത്തിൻറെ ഉറവിടം പാരന്പര്യമോ ദൈവീകമോ ഒന്നും അല്ല മറിച്ച് ജനമാണ്. അതായത് രാജ്യത്തിൻറെ തലവൻ ഒരു ജനപ്രതിനിതി ആയിരിക്കും. രാജാവോ ഏകാധിപതിയോ ഒന്നുമാകില്ല. രാജാധികാരത്തിൽ രാജ്യവും അതിൻറെ എല്ലാ സ്വത്തും രാജാവിൻറേതാണ്. എന്നാൽ ഒരു റിപബ്ലിക്കിൽ ജനങ്ങൾ ആണ് ഉടമകൾ. അത് കൊണ്ട് അവരുടെ ഒരു പ്രതിനിതിയാണ് രാജ്യ തലവൻറെ പദം അലങ്കരിക്കുക. ഇന്ത്യൻ റിപബ്ലിക്കിൽ ഹെഡ് ഓഫ് സ്റ്റേറ്റ് രാഷ്ട്രപതിയാണ്.


ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

No comments:

Post a Comment