ദുൽഖിഅദ: 26, മൗലാനാ സി.എച്ച്.ഐദ്രൂസ് മുസ്ലിയാരെന്ന വിസ്മയ പുരുഷന്റെ വഫാത് ദിനമാണ്. ഈമാനും ഇഹ്സാനും ഇഖ്ലാസും തഖ്വയും വറഉം ഖുശൂഉം തവാളുഉം അലങ്കാരഞൊറി ചാർത്തിയ ആ ജീവിതം ഓർമയായിട്ട് 24 വർഷങ്ങൾ. ജീവിക്കുന്ന വർഷങ്ങളല്ല, വർഷിക്കുന്ന ജീവിതമാണ് പ്രധാനമെന്ന് പഠിപ്പിച്ച ജീവിതം.
അക്ഷരാർത്ഥത്തിൽ വിസ്മയമായിരുന്നു സി.എച്ച് ഉസ്താദ്. ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നുവെന്ന് അടുത്ത ഒരു തലമുറയോട് പറഞ്ഞാൽ, വിശ്വസിക്കാൻ പ്രയാസകരമാവും വിധം സുകൃതങ്ങൾ സുഗന്ധം പരത്തിയ ജീവിതം.
ഉമ്മതിനോടുള്ള നസ്വീഹത് (ഗുണകാംക്ഷ) ആയിരുന്നു ഉസ്താദിന്റെ ജീവിതം. ദീൻ തന്നെ നസ്വീഹതാണെന്ന് തിരുവരുൾ. ആ തിരുവരുളിന്റെ സാക്ഷാൽക്കാരമായിരുന്നു ഉസ്താദ് സി.എച്ച്. ഐദറൂസ് മുസ്ലിയാർ. (courtesy: ifshaussunna.blogspot.com)
No comments:
Post a Comment