متشابهات القران الكريم - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, August 1, 2018

متشابهات القران الكريم

متشابهات القران الكريم
متشابهات القران الكريم

ഖുര്‍ആനില്‍ രണ്ടുതരം വചനങ്ങളുണ്ട്. ഒന്ന്, സുതാര്യ വചനങ്ങള്‍ (മുഹ്കമാത്ത്). രണ്ട്, അതാര്യവചനങ്ങള്‍ (മുതശാബിഹാത്ത്).
മുതശാബിഹ് എന്നാൽ പൊതുവെ അവ്യക്തമായ വാക്യങ്ങൾ(അതായത് ആശയം വ്യക്തമല്ലാത്തത്.) എന്ന് ഗണിക്കപ്പെടുന്നു 

മുഹ്കം,മുതശാബിഹ് എന്നിവയെ കുറിച്ച് വിവിധ പണ്ഡിത വീക്ഷണങ്ങൾ 
1. മുഹ്കം എന്നാല്‍ ആശയം വ്യകതമായത് മുതശാബിഹ്-മുഹ്കമിന്റെ വിപരീതം(അതായത് ആശയം വ്യക്തമല്ലാത്തത്.)
2. മുഹ്കം-ഒരൊറ്റ രീതിയില്‍ മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുന്നത് (ഒരു വ്യാഖ്യാനം മാത്രമുള്ളത്) മുതശാബിഹ്- ഒന്നിലധികംവ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുള്ളത്.
3. മുഹ്കം-വ്യാഖ്യാനം ആവശ്യമില്ലാതെ മനസിലാകുന്നത്. മുതശാബിഹ്-വ്യാഖ്യാനമില്ലാതെ മനസിലാക്കാന്‍ സാധിക്കാത്തത്
4. മുഹ്കം-വാക്കുകള്‍ ആവര്‍ത്തിക്കാത്തത്. മുതശാബിഹ്-കഥകളും ഉപമകളും
5. മുഹ്കം-ജ്ഞാനത്തില്‍ പക്വത നേടിയവര്‍ക്ക് അറിയാന്‍ കഴിയന്നത് മുതശാബിഹ്-അല്ലാഹുവിന് മാത്രം അറിയന്നത്
6. മുതശാബിഹ്-സൂറതുകളുടെ തുടക്കത്തില്‍ കാണുന്ന കേവലാക്ഷരങ്ങള്‍(ഹുറൂഫുല്‍ മുഖതഅ), ബാക്കിയുള്ളതെല്ലാം മുഹ്കമായ സൂക്തങ്ങളാകുന്നു.

No comments:

Post a Comment