ശറഫല്‍ അനാം : പ്രണയത്തിന്റ ആത്മഗീതങ്ങള്‍ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Tuesday, July 31, 2018

ശറഫല്‍ അനാം : പ്രണയത്തിന്റ ആത്മഗീതങ്ങള്‍

ശറഫല്‍ അനാം  പ്രണയത്തിന്റ ആത്മഗീതങ്ങള്‍
ശറഫല്‍ അനാം : പ്രണയത്തിന്റ ആത്മഗീതങ്ങള്‍
 ശറഫല്‍ അനാം PDF ( DOWNLOAD )
അവിടുത്തോടുള്ള ഹുബ്ബില് ജീവിച്ചാലെന്ത്‌, ഞാന്‍ മരിച്ചാലെന്ത് ?
വിശുദ്ധവ്യക്തിത്വത്തില്‍ അലിഞ്ഞില്ലാതാവുന്ന ആ മഹനീയനിമിഷമാണ്‌
തിരുപ്രേമികളുടെ ഓര്‍മകളെ എന്നും സജീവമാക്കിയത്‌. കത്തിനില്‍ക്കുന്ന
വിളക്കായിട്ടാണ്‌ ഖുര്‍ആന്‍ അവിടുത്തെ പരിചയപ്പെടുത്തുന്നത്‌. അതില്‍മാത്രം
ആത്മഹാനി ഭവിക്കുന്നവരില്‍ തങ്ങളുള്‍പ്പെടണമെന്ന ചിന്തയിലാണ്‌ തീര്‍ച്ചയായും
അനുരാഗികള്‍ ജീവിതത്തിന്‌ അര്‍ത്ഥം കാണുന്നത്‌. മലബാറിന്റെ ബൂസ്വീരി
ഉമറുല്‍ഖാളി(റ)യുടെ കാവ്യങ്ങളില്‍ ആ ഭാവം പൂത്തുലഞ്ഞുനില്‍ക്കുന്നു.
`അശ്രുവറ്റാത്ത നയനങ്ങളിതാ
ഒലിക്കുന്ന കവിളിണകളില്‍ ചാലിട്ടിതാ
ഇരുലോക നായകരോടുള്ള ഹുബ്ബാല്‍
ജീവിച്ചാലെന്തു ഞാന്‍, മരിച്ചു മണ്ണടിഞ്ഞാലെന്ത്‌!
ചൊല്ലൂ സ്വലാത്തു സലാമുകള്‍ തസ്‌ലീമാ''
ഇവ്വിധമുള്ള സ്‌നേഹമാണു വേണ്ടത്‌. പ്രവാചകന്‍ പഠിപ്പിച്ച പാഠങ്ങളോടോ, ഉപദേശങ്ങളോടോ
ചര്യയോടോ ഉള്ള അനുസരണയല്ല പ്രവാചകപ്രേമം. കാരണം അനുസരണയുടെ ഹേതു പ്രേമം
മാത്രമാവണമെന്നില്ല; ഭയമാവാം, മറ്റു പലതുമാവാം. എന്നാല്‍ പ്രവാചകാനുരാഗി അവിടുത്തെ
അധ്യയനങ്ങള്‍ക്ക്‌ വഴിപ്പെടുകയും കീഴ്‌ഭവിക്കുകയും ചെയ്യുന്നത്‌ ആ
വ്യക്തിമഹാത്മ്യത്തെ സ്വയമേവ പ്രകാശിപ്പിക്കാനുള്ള അടങ്ങാത്ത അഭിനിവേശവും
ഹൃദയംഗമമായ അഭിവാഞ്‌ഛയും മൂലമാണ്‌. 

സ്വല്ലല്ലാഹുഅലാ മുഹമ്മദ്‌, സ്വല്ലല്ലാഹു
അലൈഹിവസല്ലം..... (oorakamonline.blogspot.com)


No comments:

Post a Comment