ഉള്ഹിയ്യത്ത്:ബലി കർമ്മം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Monday, July 30, 2018

ഉള്ഹിയ്യത്ത്:ബലി കർമ്മം

ഉള്ഹിയ്യത്ത്:ബലി  കർമ്മം
ഉള്ഹിയ്യത്ത്:ബലി  കർമ്മം

DOWNLOAD: ഉള്ഹിയ്യത്ത് വിശദമായി 

‘നബിയേ അങ്ങേയ്ക്ക് നാം കണക്കറ്റ നന്മകള്‍ നല്‍കിയിരിക്കുന്നു.അതിനാല്‍ നാഥനു വേണ്ടി നിസ്കരിക്കുകയും ബലികര്‍മ്മം നടത്തുകയുംചെയ്യുക(വി.ഖു)
ഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മം ഹിജ്റ രണ്ടാംവര്‍ഷത്തിലാണ് നിയമമായത്.ഖുര്‍ആന്‍,ഹദീസ്,ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് ഈ പുണ്യ കര്‍മ്മം സ്ഥിരപ്പെട്ടിരിക്കുന്നു
ശക്തിയായ സുന്നത്താണ് ഉള്ഹിയ്യത്ത്.നിര്‍ബന്ധമാണെന്നും അഭിപ്രായമുള്ളതിനാല്‍ ഒഴിവാക്കല്‍ കറാഹത്താണ്.പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള,പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്രീക്കിന്‍റെ ദിനങ്ങളിലും ആവശ്യമാകുന്നവയും കഴിച്ച് ഒരു ബലി മൃഗത്തെ സ്വന്തമാക്കാന്‍ സാമ്പത്തിക ശേഷിയുള്ള ഏതൊരാള്‍ക്കും ഇത് സുന്നത്താണ്
ഒരു വീട്ടില്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ അവര്‍ക്ക് സുന്നത്ത് കിഫായാണ് ഉള്ഹിയ്യത്ത്.ഒരാള്‍ നിര്‍വ്വഹിച്ചാല്‍ മറ്റുള്ളവര്‍ക്കുകൂടി മതിയാകും.സുന്നത്ത്കിഫായ എന്നതിന്‍റെവിവക്ഷ ഒരാള്‍ചെയ്താല്‍വീട്ടിലെ മറ്റുള്ളവരുടെ ബാധ്യത ഒഴിവാകുമെന്നതാണ്. നിര്‍വ്വഹിച്ച ആള്‍ക്ക് മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ. ഒരാള്‍മാത്രമേ ഉള്ളൂവെങ്കില്‍സുന്നത്ത് ഐനുമാണ്. (ahlussunnaonline.com)

No comments:

Post a Comment