അറേബ്യ: ചരിത്രം - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, July 27, 2018

അറേബ്യ: ചരിത്രം

അറേബ്യ: ചരിത്രം  arabia history
DOWNLOAD PDF
പുണ്യ നഗരങ്ങളായ മക്കയും മദീനയും അടങ്ങുന്ന സുഊദി അറേബ്യ, അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യമാണ്. കിംഗ്ഡം ഓഫ് സുഊദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിലറിയപ്പെടുന്ന രാജ്യത്തിന്റെ തലസ്ഥാനം റിയാദ് ആണ്. കിഴക്ക് അറബിക്കടല്‍, യു. എ. ഇ. എന്നിവയും തെക്ക് യമന്‍, ഒമാന്‍ എന്നീ രാജ്യങ്ങളും അതിരിട്ടു കിടക്കുന്നു. പടിഞ്ഞാറ് ചെങ്കടലും വടക്ക് ജോര്‍ഡാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളുമാണ്. പെട്രോളിയം മുഖ്യ വ്യവസായമായ രാജ്യത്തെ നാണയം റിയാല്‍ ആണ്. രാജ്യത്തെ ജനസംഖ്യ (2012 പ്രകാരം) 29,195,895 ല്‍ എത്തി നില്ക്കുന്നു. 99% വും മുസ്ലിംകളാണ്. അറബിയാണ് ഔദ്യോഗിക ഭാഷ. ഉരുക്ക്, ഇരുമ്പ് എന്നിവ വന്‍തോതില് ഉല്പാദിപ്പിക്കപ്പെടുന്ന രാജ്യത്ത് ഈത്തപ്പഴം, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്നത്.

പ്രവാചകന്‍ മുഹമ്മദ് നബി(saw)യുടെ ജീവിതം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും അനുഗ്രഹീതമായ മക്കയും മദീനയും നിലകൊള്ളുന്ന രാജ്യമായതു കൊണ്ടു തന്നെ ഇസ്ലാമിക രീതിയാണ് രാജ്യത്തുള്ളത്. ശിക്ഷകള്‍ സംബന്ധിച്ച അന്തിമ തീരുമാനം സുപ്രീം കോടതിയുടെതാണ്. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും ഈ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

No comments:

Post a Comment