ഗർഭിണികൾ അറിയാൻ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Thursday, April 2, 2020

ഗർഭിണികൾ അറിയാൻ

നബി ചരിത്രങ്ങളുടെ ചരിത്രം

സ്നേഹവും വാത്സല്യവും തുളുമ്പുന്ന ഒരു ഉമ്മയാകാനടുക്കുന്ന ഒരു അവസരമാണിത്. ഈ കാലം വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നതാണ്. "ക്ഷീണത്തിന് മേല്‍ ക്ഷീണമാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്" (ലുഖ്മാന്‍) "അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ട് കൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു." (അഹ്ഖാഫ്) എന്നീ സൂക്തങ്ങള്‍ ഇതിലേക്കാണ് ചൂണ്ടി കാട്ടുന്നു. 

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും ആരോഗ്യവും ഇസ്‌ലാം പരിഗണിക്കുന്നു. അനസ്ബ്നു മാലിക്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം, അല്ലാഹു മുലയൂട്ടുന്ന സ്ത്രീ, ഗര്‍ഭിണി, യാത്രക്കാരന്‍ എന്നിവര്‍ക്ക് നിസ്കാരത്തിലും നോമ്പിലും വിട്ടുവീഴ്ച നല്‍കിയിരിക്കുന്നു. 

ഒരു ഗര്‍ഭിണിയായ സ്ത്രീ യെ സംബന്ധിച്ചെടുത്തോളം തന്‍റെ ജീവിതം അലക്ഷ്യമായി നയിച്ച്‌ കൂടാ,  നിന്‍റെ ഉദരത്തില്‍ വളരുന്ന കുട്ടി നിന്‍റെ  ജീവിത ചലനങ്ങളല്ലാം  സ്വാധീനിക്കപെടുന്നുണ്ട്,  അതിനാല്‍ ഗര്‍ഭിണികള്‍ മറ്റു  സ്ത്രീകളെ  അപേക്ഷിച്ച്   അവളുടെ  വാക്കുകള്‍, ചിന്തകള്‍,  പ്രവര്‍ത്തികള്‍…. എല്ലാം വളരെ നിയന്ത്രിക്കണം


No comments:

Post a Comment