സംസാരം മരുന്ന് പോലെയാണ്. അത് നീ കുറേശെ ആവശ്യത്തിന് ഉപയോഗിച്ചാൽ ഉപകാരപ്പെടും. വര്ധിപ്പിച്ചാലോ അത് നിന്നെ കൊന്നു കളയും!
( അംറ് ഇബ്ൻ ആസ് (റ))
ശ്വാസികള്‍ക്കെതിരെ വിഷം ചീറ്റുന്ന നാവിന്റെ ഉടമകള്‍ അന്ത്യനാളില്‍ ശരിക്കും വിയര്‍ക്കേണ്ടി വരും. സുകൃതങ്ങളുടെ പേരില്‍ സ്വര്‍ഗത്തിന്റെ അടുത്തെത്തിയാല്‍ പോലും വിഷം പുരട്ടിയ ഒറ്റ പ്രയോഗം കൊണ്ട് ‘സ്വന്‍അ’ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാള്‍ വിദൂരമായ അകലത്തേക്ക് അയാള്‍ അകറ്റപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്(അഹ്മദ്).
ആഴത്തില്‍ മുറിവേല്‍പ്പിക്കാനും അവസാനിക്കാത്ത കലാപം സൃഷ്ടിക്കാനും സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും കാരണമാകുന്ന വാക്കുകള്‍ അവസാനിപ്പിച്ചേ പറ്റൂ. ഒരു സമൂഹത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാനും അനേക നന്മകളുടെ കവാടം തുറക്കാനും ഉതകുന്ന വാക്കുകളാണ് അഭികാമ്യം. കത്തിയുടെ മുറിവ് ഉണങ്ങിയാലും ചില വാക്കുകളുടെ മുറിവ് ഉണങ്ങാതെ കിടക്കും. വലിയ വ്രണങ്ങളായി പരിണമിക്കും. നീണ്ടകാലം അതിന്റെ നീറ്റല്‍ അനുഭവപ്പെട്ടു കൊണ്ടേയിരിക്കും. നീണ്ട കാലം അതിന്റെ നീറ്റല്‍ അനുഭവപ്പെട്ടു കൊണ്ടേയിരിക്കും. നാവിന്റെ ഉപയോഗം സത്യ വിശ്വാസിയുടെ ഇഹ-പര വിജയവും സൗഭാഗ്യവും തുണക്കുന്ന സുപ്രധാന ഘടകമാണെന്ന് ചുരുക്കം.
No comments:
Post a Comment