ഇമാം ശാഫിഈ (റ) എന്ന കവി
ഇമാം ശാഫി(റ) പയറ്റിത്തെളിഞ്ഞ ഒരു കവിയും കൂടിയാണെന്ന സത്യം പലർക്കുമറിയില്ല. ഒരു കവിയായി അറിയപ്പെടാൻ ആഗ്രഹിക്കാത്തതു കൊണ്ടായി രിക്കാം അദ്ദേഹത്തിന്റെ ജീവിത കാലത്തൊന്നും ഒരു കാവ്യ സമാഹാരം പുറത്തിറങ്ങാതിരുന്നത്. മറ്റനേകം ഗ്രന്ഥങ്ങളിലായി ചിതറിക്കിടന്നിരുന്ന കവിതകൾ ആദ്യമായി സമാഹരിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ഡോ. ഈമീൽ ബദീഅ് യഅ്ഖൂബ് തന്റെ ദീവാൻ സമാഹാരത്തിന്റെ ആമു ഖത്തിൽ ഇങ്ങനെ പറയുന്നു. “ഒരു നിവേദകരും ശാഫിഈ ഇമാമിന് ഒരു ദീവാനുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇമാംശാഫിഇ(റ)യുടെ കവിതകൾ ശേഖരിച്ച് ആദ്യമായി പ്രസിദ്ധീകരിച്ചത് 1903-ൽ കൈറോവിൽ വെച്ചായിരി ക്കാനാണ് സാധ്യത. മുഹമ്മദ് മുസ്ഥഫ എന്നയാൾ സമാഹരിച്ച ഈപുസ്തക ത്തിനു 47പേജുകളാണുണ്ടായിരുന്നത്.പിന്നീട് മഹ്‌മൂദ് ഇബ്‌റാഹീം ഹൈബ 1911-ൽ മറ്റൊരു ദീവാൻ പുറത്തിറക്കി. ഇതേ ഗ്രന്ഥം വിശദമായ പഠനങ്ങ ളോടെ 1961ൽ സുഹ്‌ദിയകുൻ പുന:പ്രസിദ്ധീകരിച്ചു. ഗവേഷകന്മാർ കൂടുതലും ആശ്രയിക്കുന്നത് ഈ ഗ്രന്ഥമാണ്. ദാറു സഖാഫയാണ് പ്രസാധകർ. ദാറൽ ജൈൽ പ്രസിദ്ധീകരിച്ച മുഹമ്മദ് അൽസഅബിയുടെ സമാഹാരമാണ് കൂടു തൽ തവണ പ്രസിദ്ധീകരിച്ച ഗ്രന്ഥം. ദാർഅൽകുതുബ് അൽ ഇൽമിയ്യ പ്രസി ദ്ധീകരിച്ച നഈം സർസൂറിന്റെ ദീവാൻ കൂടുതൽ സൂക്ഷ്മമായ പഠനങ്ങൾ ഉൾ കൊള്ളുന്നു”.
ശാഫിഈ കവിതകൾ ആത്മാഭിമാനത്തിന്റെയും ആത്മ വിശ്വാസത്തിന്റെയും ആത്മസംതൃപ്തിയുടെയും മകുടോദാഹരണങ്ങളാണ്. എന്തു പ്രതിസന്ധി നേരിട്ടാലും അന്തസ്സും അഭിമാനവും വിട്ടു കളിക്കരുതെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വരികൾ. വിജ്ഞാനത്തിന്റെ പ്രാധാന്യവും പണ്ഡിത ന്മാരുടെപവിത്രതയും എടുത്തു കാണിക്കുന്ന കവിതകളും നിരവധിയുണ്ട്. മറ്റു ചിലത് കറകളഞ്ഞ ഉപദേശങ്ങളാണ്. പരിത്യാഗത്തെയും യാത്രകളെയും മഹത്വവൽക്കരിക്കുന്ന രചനകളും ധാരാളം കാണാം. പ്രവാചക കുടുംബത്തോ ടുള്ള സ്നേഹത്തിന്റെ പേരിൽ ആക്ഷേപിക്കപ്പെടുന്നുവെങ്കിൽ ആ ആക്ഷേപം ഒരംഗീകാരമായി കരുതുന്നയാളാണ് താനെന്ന് അദ്ദേഹം പല തവണ പറയു ന്നുണ്ട്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും ആ വിശ്വാസത്തിൽ അധിഷ്ഠിതമായ നെഞ്ചുറപ്പും അദ്ദേഹത്തിന്റെ കവിതകൾ തുറന്നു കാട്ടുന്നു ( deewanalshafi.blogspot.com)
No comments:
Post a Comment