നാരിയത് സ്വലാത്:അര്‍ത്ഥം, മഹത്വവും ഗുണങ്ങളുംDOWNLOAD PDF
الصلاة النارية DOWNLOAD PDF
വിവിധ സ്വലാത്തുകള്ക്ക് പ്രത്യേക നേട്ടങ്ങളുണ്ടെന്ന് മഹാത്മാക്കളായ സൂഫികള് പറഞ്ഞിട്ടുണ്ട്. പ്രസ്തുത കാര്യം സാധിക്കുന്നതിന് ആ സ്വലാത്ത് തന്നെ ചൊല്ലണം. പെട്ടെന്ന് പ്രശ്നങ്ങള് പരിഹൃതമാകുന്നതിനും കാര്യങ്ങള് സാധിക്കുന്നതിനും നാരിയത്ത് സ്വലാത്ത് ചൊല്ലുന്ന രീതി പണ്ടു മുതലേ ജനങ്ങള്ക്കിടയില് വേരൂന്നിയതാണ്. നാരിയത്തു സ്വലാത്തിന്റെ ചില വസ്തുതകളിലേക്കാണ് ഈ കുറിപ്പ്.
മൊറോക്കന് രാജ്യങ്ങളിലെ പണ്ഡിതര്ക്കിടയിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് പ്രസിദ്ധമായത്. പ്രയാസങ്ങള് നീങ്ങുന്നതിന് സദസ്സില് ഒരുമിച്ചിരുന്ന 4444 പ്രാവശ്യം ഈ സ്വലാത്ത് ചൊല്ലുന്ന ഒരു രീതിയും അവര്ക്കിടയിലുണ്ടായിരുന്നു. തീയിന്റെ വേഗത്തില് പെട്ടെന്ന് കാര്യം സാധ്യമാകുമെന്ന അര്ഥത്തിലാണ് ഈ സ്വലാത്തിന് നാരിയത്ത് എന്ന് പേര് ലഭിക്കുന്നത്.
ഇമാം ഖുര്ഥ്വുബി ഈ സ്വാത്തിന് തഫ്ജീരിയ്യ എന്ന് തന്നെയാണ് പേര് നല്കിയിരിക്കുന്നത്. പ്രശ്നപരിഹാരം എന്നാണ് ആ വാക്കിന് അര്ഥം. 4444 പ്രാവശ്യം ഇതു ചൊല്ലിയാല് ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന് അദ്ദേഹവും പ്രസ്താവിച്ചിട്ടുണ്ട്. ഹാഫിദ് ഇബ്നു ഹജറില് അസ്ഖലാനി തങ്ങളും ഈ സ്വലാത്തിന്റെ മഹാത്മ്യത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.(എംടി അബൂബക്കര് ദാരിമി/അല്മുനീര് 2010)
Sasathar1@gmail.com
ReplyDeleteഇതിൽ നാരിയത് സ്വലാത്തിന്റെ അർത്ഥം ഇല്ലല്ലോ
ReplyDeletePASSWORD FOR PDF NARYATHUSSWALATH ?
ReplyDelete