🎙 ഉസ്താദ് സുബൈർ ഖാസിമി കാപ്പ് (പെരിന്തൽമണ്ണ)
🔖ക്ലാസുകൾ കേൾക്കുവാനായി താഴെ കൊടുത്ത LINK CLICK ചെയ്യുക⬇
വിശുദ്ധ ഖുര്‍ആനിലെ രണ്ടാമത്തെ സൂറത്താണ് അല്‍ബഖറ. അല്‍ബഖറയില്‍ 286 ആയത്തുകളുണ്ട്. നബി(സ്വ) ഈ സൂറത്തിന്റെ മഹത്വങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചതായി നിരവധി ഹദീസുകളില്‍ കാണാന്‍ സാധിക്കും. ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങള്‍ ഈ സൂറത്ത് പാരായണ ചെയ്യുന്നവര്‍ക്കു ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഈ സൂറത്തില്‍ വിവരിച്ചിട്ടുള്ള ആജ്ഞകളും വിധിവിലക്കുകളും സംഭവ വികാസങ്ങളും ആയിരം വീതം ഉള്‍കൊള്ളുന്നുവെന്നത് ഇതിന്റെ ഒരു സവിശേഷതയാണ് എന്ന് ഇബ്‌നുല്‍ അറബി എടുത്തു ഉദ്ധരിച്ചിട്ടുണ്ട്. (തഫ്‌സീറുസ്വാവി: 1-5).
സവിശേഷതകളില്‍ മുഖ്യസ്ഥാനത്തുള്ള സൂറത്താണിത്. മറ്റു സൂറത്തുകള്‍ക്കുള്ള മഹത്വങ്ങള്‍ക്കു പുറമേ ഈ സൂറത്തിനു മാത്രമുള്ള ചില സവിശേഷതകള്‍ തുടര്‍ന്നുള്ള വിവരണത്തില്‍ നിന്നു മനസ്സിലാക്കാം. (ഈ സൂറത്തിലുള്ള ചില ആയത്തുകള്‍ക്കുള്ള പ്രത്യേകമായ മഹത്വം ആയത്തുകളുടെ മഹത്വങ്ങള്‍ വിവരിക്കുന്ന സ്ഥലത്ത് പരാമര്‍ശിക്കുന്നുണ്ട്).
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സൂറത്തുല്‍ ബഖറ: പാരായണം ചെയ്യുക. നിശ്ചയം അത് പതിവാക്കുന്നതില്‍ ബറകത്തുണ്ട്. ഒഴിവാക്കുന്നത് വന്‍ നഷ്ടവുമാണ്. കപടന്മാര്‍ക്കും അലസന്മാര്‍ക്കും ഇത് പതിവാക്കാന്‍ കഴിയുകയില്ല. (മുസ്‌ലിം, മിശ്കാത്ത്).
കൂടുതൽ വായനയ്ക്ക് http://www.quranonweb.net
📜ഖുർആൻ പഠന ക്ലാസ് = ജുസ്അ് 29
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّم
(تقبل الله منا ومنكم صالح الاعمال)
No comments:
Post a Comment