കർമശാസ്ത്രത്തിലെ മാസ്റ്റർപീസ് ആയ ഒരു ഗ്രന്ഥം, അതുതന്നെ പത്തു വാള്യങ്ങള്‍ വെറും പത്തു മാസം കൊണ്ടു രചന പൂര്‍ത്തിയാക്കുക. ആ ഗ്രന്ഥം ലോകമെങ്ങുമുള്ള മഹാപണ്ഡിതശിരോമണികളുടെ എല്ലാ നിലക്കുമുള്ള അവലംബവും ആശ്രയവുമായി തീരുക. പ്രസ്തുത രചനയ്ക്കു ശേഷം നേരിടുന്ന കര്‍മശാസ്ത്രപരമായ സകലമാന പ്രശ്നങ്ങള്‍ക്കും ആ ഗ്രന്ഥം ഏറ്റവും മികച്ച സിദ്ധൗഷധം ആയി പ്രയോജനപ്പെടുക. സ്വപ്നം മാത്രമായി തോന്നിയേക്കാവുന്ന ഈ മഹാത്ഭുതമാണ് ശാഫിഈ ഫിഖ്ഹിലെ തുഹ്ഫതുല്‍ മുഹ്താജ് എന്ന കര്‍മശാസ്ത്ര വിജ്ഞാനകോശം. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി!
ശാഫിഈ കര്‍മശാസ്ത്ര ശ്രേണിയിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി റ. വാണ് ഈ അത്ഭുത രചനയുടെ കര്‍ത്താവ്. (fineislam.blogspot.com)
No comments:
Post a Comment