

ഇമാം അബൂഹനീഫതുല്‍ കൂഫി(റ)യെ പരിചയപ്പെടുത്തേണ്ടതുണ്ടോ?
അദ്ദേഹത്തിന്റെ ജ്ഞാനവൈപുല്യത്തിനു പ്രമാണമായി ``പണ്ഡിതര്‍ മുഴുക്കെ
ദീന്‍കാര്യങ്ങളില്‍ അബൂഹനീഫയുടെ ആശ്രിതരാണെ''ന്ന ഇമാം ശാഫി(റ)യുടെ പ്രസ്‌താവന
മാത്രംമതി. പലിശയാവുമോ എന്നു സന്ദേഹിച്ച് കടം മടക്കി നല്‍കാനുള്ളവന്റെ മരത്തണല്‍
ഉപയോഗിക്കാതെ പൊരിവെയിലില്‍ നിന്ന് കഷ്‌ടപ്പെട്ട പരമ ഭക്തന്‍...! പ്രവാചകപ്രേമം
നിറഞ്ഞു കവിഞ്ഞ ഇമാമുല്‍ അഅ്‌ളമിന്റെ ഹൃദയത്തില്‍ നിന്ന് ഒരു കാവ്യമഞ്‌ജരിയായി
അത് കുത്തിയൊഴുകി- അല്‍ഖസ്വീദതുല്‍ നുഅ്‌മാനിയ്യ. പ്രേമത്തിന്റെ പാരവശ്യത്തില്‍
തന്റെ നായകനോട് അദ്ദേഹം അഭിസംബോധന ചെയ്യുന്നത് ശ്രദ്ധിക്കുക: ``നേതാക്കളുടെ
നായകാ, അങ്ങയുടെ സംരക്ഷണവും സംതൃപ്‌തിയും കൊതിച്ച് ഞാനിതാ വന്നിരിക്കുന്നു.
അല്ലാഹുവാണെ, എനിക്ക് അങ്ങയെ മാത്രം കാംക്ഷിക്കുന്ന പ്രേമാതുരമായൊരു
ഹൃദയമുണ്ടെന്ന് സൃഷ്‌ടിശ്രേഷ്‌ഠരേ, അങ്ങറിഞ്ഞാലും... എന്റെ നായകാ, എന്റെ
ദൈന്യതകളില്‍ അവിടുന്ന് ശിപാര്‍ശകനാവണം. അങ്ങയുടെ സമൃദ്ധിയില്‍ തല്‍പരനാണു ഞാന്‍.
അങ്ങയുടെ ഔദാര്യത്തില്‍ കൊതിയുള്ള ഈ അബൂഹനീഫയ്‌ക്ക്, താങ്കളല്ലാതെ മറ്റാരുണ്ട്?
അങ്ങുന്ന് ഉന്നതശിപാര്‍ശകനാണല്ലോ, അങ്ങയെ പ്രാപിച്ചവര്‍ക്ക് നേട്ടം ലഭിക്കുകയും
ചെയ്യും. അതുകൊണ്ട്, അങ്ങയുടെ ആതിഥ്യം എനിക്കു ശിപാര്‍ശയാക്കി തന്നീടേണം. നാളെ
അങ്ങയുടെ കൊടിക്കീഴില്‍ ഒരുമിക്കാമെന്ന പ്രതീക്ഷയുണ്ടെനിക്ക്.'' നോക്കൂ,
നബിസ്‌നേഹത്തിന്റെ തേനൊഴുക്കി പുണ്യറസൂല്‍(സ)യിലേക്ക് അടുത്തുനിന്ന്, തന്റെ സര്‍വ
വിജയങ്ങളുടെയും മുഖ്യകാരണമായി നബിയെ കാണുകയാണ് മഹാന്‍ (http://nizarahmadkv.blogspot.com)
No comments:
Post a Comment