ഗുരുവിന്റെ തണലിൽ: നാല് പതിറ്റാണ്ട് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, August 25, 2019

ഗുരുവിന്റെ തണലിൽ: നാല് പതിറ്റാണ്ട്


🌻🌻🌻🌻🌻🌻🌻🌻
*അൽഹംദുലില്ലാഹ്*
*നമ്മൾ കാത്തു കാത്തിരുന്ന ഗ്രന്ഥവും പ്രകാശിതമാവുകയാണ്*
🌻🌻🌻🌻🌻🌻🌻🌻

ശൈഖുനാ മുറബ്ബീനാ മുർഷിദിനാ സയ്യിദ് സഅദുദ്ധീൻ മുറാദ്(റ) ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്(ഖ)ന്റെ രണ്ട് ചിറകുകളാണ് എന്ന് വിശേഷിപ്പിച്ച  ശൈഖുനായുടെ അരുമ ശിഷ്യന്മാരായ ബഹുമാന്യരായ സയ്യിദ് പൂക്കോയ തങ്ങൾ കാടാമ്പുഴ അവർകളും, ആധരണീയരായ EK മൊയ്‌ദീൻ ഹാജി പല്ലാർ അവർകളും ചേർന്ന്  നാല് പതിറ്റാണ്ടോളം കാലം ശൈഖുനായുടെ ഓരം പറ്റി ജീവിച്ചപ്പോൾ അവർക്കുണ്ടായ  അനുഭവങ്ങൾ, ചരിത്രങ്ങൾ നമുക്ക് പകർന്നു തരികയാണ്.

ഇൻശാ അള്ളാഹ് ഈ വരുന്ന 28 ന് ബുധാഴ്ച രാത്രി 7.30ന്  സയ്യിദുൽ ഉലമാ ജിഫ്‌രി മുത്തക്കോയ തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ  ശൈഖുനാ കേരളത്തിൽ ആദ്യമായി സ്ഥാപിച്ച നോട്ടപ്പുറം, പൊൻമുണ്ടം സ്വലാത്തിന്റെ മഹത്തായ  വാർഷിക സദസ്സിൽ ഈ അമൂല്യ ഗ്രന്ഥം പ്രകാശനം ചെയ്യും.

റഹ്‌മാനായ അള്ളാഹു നമുക്കെല്ലാവർക്കും മഹത്തായ ഗ്രന്ഥം വാങ്ങാനും വായിക്കാനും ഈ ജീവിത യാത്രയിൽ മുന്നോട്ടു പോവാനുള്ള ഊർജമാവാനും സഹായിക്കട്ടെ .
🌻🌻🌻🌻🌻🌻🌻🌻

No comments:

Post a Comment