Muharram (Arabic: المحرّم)ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം.യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം.മുഹർറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു.മുസ്ലികൾ ഈ ദിവസങ്ങളിൽ ഐച്ഛിക വ്രതമനുഷ്ടിക്കുന്നു.
ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണിത്.പ്രവാചകൻ മൂസയെയും (അ) അനുയായികളെയും ഫറോവയിൽ നിന്ന് രക്ഷിച്ച ദിനമെന്ന നിലക്കാണ് ജൂതവിഭാഗങ്ങളും മുസ്ലിംകളും ഇതിനെ പ്രാധാന്യത്തോടെ വീക്ഷിക്കുന്നത്. ഫറോവ കടലിൽ മുങ്ങിമരിക്കുന്നതും മുഹർറം 10 നാണ്.ഇസ്ലാമിക ചരിത്രത്തിലെ കർബല സംഭവും പ്രവാചക പൗത്രൻ ഹുസൈന്റെ (റ) രക്തസാക്ഷ്യവും ഈ ദിനത്തിലായിരുന്നു യൂസുഫ് നബി (അ) ജയിലിൽ നിന്ന് രക്ഷപ്പെട്ടതും യൂനുസ് നബി (അ) മത്സ്യ വയറ്റിൽനിന്ന് രക്ഷപ്പെട്ടതും ഈ മാസത്തിലാണ്.
No comments:
Post a Comment