ഉമർ (റ) ചരിത്രം അറബിക് تاريخ_عمر_بن_الخطاب - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Wednesday, August 28, 2019

ഉമർ (റ) ചരിത്രം അറബിക് تاريخ_عمر_بن_الخطاب


നബി ചരിത്രങ്ങളുടെ ചരിത്രം

പ്രവാചകരുടെ അനുയായികളും പിൽക്കാല ഭരണാധികാരികളുമായ നാലു സ്വഹാബി വര്യന്മാരാണ് ഖുലഫാഉന്നബി(സ്വ) അഥവാ നബിയുടെ പ്രതിനിധികൾ. അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവരാണവർ. ഹിജ്‌റ പതിനൊന്നാം വർഷം നബി(സ്വ) വഫാത്തായതു മുതൽ ഹിജ്‌റ 40 റമളാൻ 17-ന് അലി(റ) വധിക്കപ്പെടുന്നതു വരെയാണ് അവരുടെ ഭരണകാലം. ഇവരുടെ ഭരണം അൽ ഖിലാഫത്തുർറാശിദ എന്നും അവരെ അൽ ഖുലഫാഉർറാശിദൂൻ എന്നും വിശേഷിപ്പിക്കപ്പെടുന്നു.

തിരുനബി(സ്വ)യുടെ പിൻഗാമികളായി ദൗത്യം നിർവഹിക്കുന്നതിൽ വിജയിക്കാനായവരാണവർ. സച്ചരിതരായ പ്രതിപുരുഷർ എന്നർത്ഥമുള്ള അൽ ഖുലഫാഉർറാശിദൂൻ എന്ന വിശേഷണം അവർക്ക് ലഭിച്ചത് ഇതുകൊണ്ടാണ്. ഹദീസിൽ തന്നെ അൽഖുലഫാഉർറാശിദൂൻ എന്ന വിശേഷണം വന്നിട്ടുണ്ട്. ഇർസാള്ബ്‌നു സാരിയ(റ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസ്. റസൂൽ(സ്വ) പറഞ്ഞു: ‘നിങ്ങൾ എന്റെ ചര്യയും എനിക്ക് ശേഷമുള്ള സച്ചരിതരായ ഖുലഫാഉർറാശിദുകളുടെ ചര്യയും അവലംബിക്കുക, അണപ്പല്ലുകൾ കൊണ്ട് അത് നിങ്ങൾ കടിച്ചുപിടിക്കുക. നിർമിതമായ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക’ (തിർമുദി)

.

No comments:

Post a Comment