രണ്ട് റകാഅത്ത് നിസ്‌കാരവും രണ്ട് ഖുതുബയും നിര്‍വഹിക്കാന്‍ ആവശ്യമായ സമയം കഴിഞ്ഞാല്‍ ദുല്‍ഹിജ്ജ പതിമൂന്നിന്റെ സൂര്യാസ്തമയത്തിനിടയില്‍ പ്രത്യേക നിബന്ധനകളോടെ നാഥന്റെ പൊരുത്തം കാംക്ഷിച്ച് അറുക്കപ്പെടുന്ന മൃഗത്തിനാണ് ഉള്ഹിയ്യത്ത് (ബലികര്‍മ്മം) എന്ന് പറയുന്നത്.
ശക്തിയായ സുന്നത്താണ് ഉള്ഹിയ്യത്ത്.നിര്‍ബന്ധമാണെന്നും അഭിപ്രായമുള്ളതിനാല്‍ ഒഴിവാക്കല്‍ കറാഹത്താണ്.പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള,പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്രീക്കിന്‍റെ ദിനങ്ങളിലും ആവശ്യമാകുന്നവയും കഴിച്ച് ഒരു ബലി മൃഗത്തെ സ്വന്തമാക്കാന്‍ സാമ്പത്തിക ശേഷിയുള്ള ഏതൊരാള്‍ക്കും ഇത് സുന്നത്താണ്.
മഹാനായ ഇബ്റാഹീം നബിയുടെവചര്യാണത് അതിൽ നിങ്ങൾക്ക് വലിയ പ്രതിഫലമുണ്ടെന്ന് റസൂൽ(സ) പറഞ്ഞതായി കാണാം.
عن زيد بن أرقمقال: قال أصحاب رسول الله صلى الله عليه وسلم: يا رسول الله ما هذه الأضاحي؟ قال: سنة أبيكم إبراهيم عليه الصلاة والسلام، قالوا: فما لنا فيها يا رسول الله؟ قال: بكل شعرة حسنة، قالوا: فالصوف يا رسول الله؟ قال: بكل شعرة من الصوف حسنة
No comments:
Post a Comment