നിസ്കാരം : തന്റെ സ്രഷ്ടാവും യജമാനനും തന്നെ രക്ഷിക്കാനും ശിക്ഷിക്കാനും അധികാരവും കഴിവും ഉള്ളവനുമായ സര്‍വ്വ ശക്തനോട് നേരില്‍ സംഭാഷണം നടത്താനുമുള്ള സുവര്‍ണ്ണാവസരമാണിത്. ആവശ്യങ്ങളും ആവലാതികളും ബോധിപ്പിക്കാനാണ് നില്‍ക്കുന്നത് എന്നും തന്റെ മനസ്സിന്റെ ഉള്ളിലേക്കാണ് അവന്റെ നോട്ടമെന്ന് നിസ്‌കരിക്കാന്‍ നില്‍ക്കുന്നവന്‍ ഓര്‍ക്കണം. യജമാനന്റെ മുന്നില്‍ മര്യാദക്കേട് കാണിച്ചാല്‍ തന്റെ ആവശ്യങ്ങള്‍ പരിഗണിക്കുകയില്ലെന്ന് മാത്രമല്ല, ചിലപ്പോള്‍ അവന്റെ കോപത്തിനും ശിക്ഷക്കും വിധേയമാകുകയും ചെയ്‌തേക്കാം. പൂര്‍വ്വീകരായ മഹാന്മാര്‍ ഇതെല്ലാം ഓര്‍ക്കാറുണ്ടായിരുന്നു. ഇമാം അലി (റ) വിന്റെ പൗത്രന്‍ ഇമാം സൈനുല്‍ ആബിദീന്‍ (റ) വിനെ പോലുള്ളവര്‍ നിസ്‌കാരത്തിന് നില്‍ക്കുമ്പോള്‍ ഭയം കാരണം ശരീരമെല്ലാം വിവര്‍ണ്ണമാകാറുണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. ഇങ്ങനെ ഭയഭക്തിയോടെ നിസ്‌കരിക്കുന്നവരെ പരിശുദ്ധ ഖുര്‍ആനില്‍ പ്രശംസിച്ചിട്ടുണ്ട്.
നേരെ മറിച്ച് അലസനായും അശ്രദ്ധനായും നില്‍ക്കുന്നവനെ കഠിനമായാണ് വിശുദ്ധ ഖുര്‍ആന്‍ വിമര്‍ശിക്കുന്നത്. അത് കപടവിശ്വാസികളുടെ സ്വാഭാവമാണെന്നും ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തി.


No comments:
Post a Comment