
മുല്ലാ അലിയ്യുല്‍ ഖാരി (മരണം ഹി. 1011)
അക്ബര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ ജീവിച്ച പ്രമുഖ മുഹദ്ദിസാണ് ശൈഖ് മീര്‍കുലാന്‍. അദ്ദേഹത്തിന്റെ ശിഷ്യനാണ് ലോകപ്രശസ്തനായ മുല്ലാ അലിയ്യുല്‍ ഖാരി. മുഗള്‍ ഭരണത്തിന്‍ കീഴിലായിരുന്ന ഹറാത്തിലാണ് ജനനമെങ്കിലും വിദ്യയഭ്യസിച്ചതും പ്രശസ്തിനേടിയതും ഗ്രന്ഥങ്ങള്‍ക്ക് പ്രചുരപ്രചാരം സിദ്ധിച്ചതുമൊക്കെ ഇന്ത്യയിലായതുകൊണ്ട് അദ്ദേഹത്തെ ഇന്ത്യന്‍ മുഹദ്ദിസുകളുടെ ഗണത്തിലാണ് പരിഗണിക്കാറ്.
ശൈഖ് സുല്‍ത്താന്‍ മുഹമ്മദിന്റെ പുത്രനായ അദ്ദേഹം നാട്ടില്‍നിന്ന് പ്രാഥമിക വിദ്യ നേടിയതിനുശേഷം ശൈഖ് മീര്‍ കുലാനില്‍നിന്നു ‘മിശ്കാത്തുല്‍ മസ്വാബീഹ്’ പഠിക്കുകയും തുടര്‍ന്നു മക്കയിലേക്കു പോവുകയും ചെയ്തു. അവിടെ വെച്ച് ശൈഖ് അബുല്‍ ഹസനുല്‍ ബകരി, സയ്യിദ് സകരിയ്യല്‍ അന്‍സാരി, ഇബ്‌നു ഹജറുല്‍ ഹൈതമി, ശൈഖ് അബ്ദുല്ലാഹിസ്സിന്‍ദി, ശൈഖ് ഖുത്വ്ബുദ്ദീന്‍ അന്നഹര്‍വാലി എന്നിവരില്‍നിന്നും ഹദീസ് പഠനം പൂര്‍ത്തീകരിച്ചു.
മിശ്കാത്തിന്റെ വ്യാഖ്യാനമായ മിര്‍ഖാതുല്‍ മഫാതീഹ്, ഖാദി ഇയാളിന്റെ ‘അശ്ശിഫാ’ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനം. ശര്‍ഹ് ശമാഇലുത്തിര്‍മിദി, തഖ്‌രീജുല്‍ അഹാദീസ്, ശര്‍ഹ് അകാഇദുന്നസ്വഫി, നൂറുല്‍ ഖാരി ശര്‍ഹുസ്വഹീഹുല്‍ ബുഖാരി, ശര്‍ഹ് സ്വഹീഹു മുസ്‌ലിം, അല്‍മസ്വ്‌നൂഅ് ഫീ മഅ്‌രിഫതില്‍ മൗളൂഅ്, തദ്കിറത്തുല്‍ മൗളൂആത്ത് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
No comments:
Post a Comment