പള്ളികള്‍ വിശ്വാസികളുടെയും ദൈവഭക്തരുടെയും അഭയ കേന്ദ്രങ്ങളാണ്. നമസ്ക്കരിക്കുന്നവരുടെ ഹൃദയങ്ങള്‍ സദാ പള്ളികളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കും. അല്ലാഹുവിനെ പ്രകീര്ത്തിിക്കുന്നവര്‍ അവിടെ അവന്റെ നാമം സ്മരിച്ചു കൊണ്ടിരിക്കും. അല്ലാഹു പറയുന്നു "പടുത്തുയര്ത്തനപ്പെടാനും, അതില്‍ തന്റെ നാമം സ്മരിക്കപ്പെടുന്നതിന്നും അല്ലാഹു ഉത്തരവിട്ടിട്ടുള്ള മന്ദിരങ്ങളില്‍ രാവിലെയും വൈകുന്നേരവും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുന്ന ജനങ്ങളുണ്ട്. വ്യാപരാമോ കച്ചവടമോ ഒന്നും അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്നും നമസ്ക്കാരം നിലനിര്ത്തുന്നതില്‍ നിന്നും അവരെ അശ്രദ്ധരാക്കുന്നില്ല" (ഖുര്ആിന്‍)
പള്ളികള്‍ ജനങ്ങളുടെ അഭയ കേന്ദ്രവും വിശ്വാസികളുടെ വിശ്രമ കേന്ദ്രവുമായി നിശ്ചയിച്ചിരിക്കുകയാണ് അല്ലാഹു. അതിന്റെ മിനാരങ്ങളില്‍ നിന്നും ദൈവനാമവും സല്ക്കര്മ്മകങ്ങളും സത്യവാചകവും ഉയര്ന്നു പൊങ്ങുന്നു. വിശുദ്ധ ഖുര്ആന്‍ പാരായണം ചെയ്യപ്പെടുകയും തിരു വചനങ്ങള്‍ പഠിപ്പിക്കപ്പെടുകയും ഇസ്ലാമിക വിധി വിലക്കുകള്‍ അറിയിച്ചു കൊടുക്കയും ചെയ്യുന്നു. അല്ലാഹു പറഞ്ഞു "അല്ലയോ വിശ്വസിച്ചവരെ, വെള്ളിയാഴ്ച ദിവസം നമസ്ക്കാരത്തിന്നു വിളിക്കപ്പെട്ടാല്‍ ദൈവ സ്മരണയിലേക്ക് നിങ്ങള്‍ ഓടി വരിക, കച്ചവടങ്ങളും വ്യാപാരങ്ങളും ഉപേക്ഷിക്കുക, അതാണ് നിങ്ങള്ക്ക് ഏറെ ശ്രേഷ്ട്ടമായിട്ടുള്ളത്. നിങ്ങള്‍ അറിയുന്നുവെങ്കില്‍" (ഖുര്ആന്‍)
മുത്ത് ഹബീബ് (സ്വ) പറഞ്ഞു "അല്ലാഹുവിണ്ണ്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രദേശങ്ങള്‍ അവിടത്തെ പള്ളികളാകുന്നു" (ഹദീസ്).


No comments:
Post a Comment