

ശൈഖ് ശാദുലി(റ) യെയും അദ്ധേഹത്തിൻ്റെ ത്വരീഖത്തിനെയും കുറിച്ച് കേൾക്കാത്ത മുസ്ലിംകൾ ഉണ്ടാവില്ല.
ഇമാം അബുല്‍ ഹസന്‍ അലി ശാദുലിയാണ് ശാദുലിയ്യ ത്വരീഖത്തിന്റെ സ്ഥാപകന്‍.
അതിന്റെ ശാഖയായ ഫാസ്സിയ്യാത്തു ശാദുലിയ്യ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായ ത്വരീഖത്താണ്. കായല്‍ പട്ടണത്ത് ശൈഖ് അബൂബക്കര്‍ മിസ്‌കീനും ശൈഖ് മീര്‍ അഹ്മദ് ഇബ്രാഹീമും ഇതിന്റെ വക്താക്കളായിരുന്നു. കേരളത്തിലും ശാദുലിയ്യ ത്വരീഖത്തിന് വേരുകളുണ്ടായിരുന്നു. തിരൂരിലെ മച്ചിങ്ങപാറയിലെ ശൈഖ് മുഹമ്മദ് ബാപ്പു ഖാലിദ് ശാദുലിയും, കോഴിക്കോട് വടകരയിലെ ശൈഖ് മുഹമ്മദ് ഹാജി തങ്ങള്‍ ശാദുലിയും അതിന്റെ വക്താക്കളായിരുന്നു.
ഇമാം ശാദുലിയെ കുറിച്ച് ഇബ്നു ബത്തുത്ത തന്റെ സഞ്ചാര ഡയറിയിൽ കുറിക്കുന്നു;
ഞാൻ യാഖൂത്തുൽ അർഷിയെ കണ്ടു അദ്ധേഹം പറഞ്ഞു: എന്റ ശൈഖ് എന്നോട് പറഞ്ഞു: ശൈഖ് ശാദുലി എല്ലാ വർഷവും ഹജ്ജിന് പോയിരുന്നു. ഒരു ഹജ്ജ്ത്രക്കൊരുങ്ങവേ മഹാൻ പറഞ്ഞു: നിങ്ങൾ ഒരു കൊടാലി വാഹനത്തിൽ വെക്കുക. സംശയം പ്രകടിപ്പിച്ച ശിഷ്യന്മാരോട് അത് ഇന്ന സ്ഥലത്തെത്തിയാൽ തിരിയുമെന്ന് മറുപടി പറഞ്ഞ് യാത്ര തുടങ്ങി വഴിമധ്യേ മഹാൻ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഇറങ്ങി കുളിച്ച് രണ്ട് റക്അത്ത് നിസ്കരിച്ചു അവസാന സുജൂദിൽ ഈ ലോകത്തോട് വിടചൊല്ലി.
ഇമാം ശാദുലി റഹ്മത്തുള്ളാഹി അലൈഹി നിരവധി ഔറാദുകൾ തന്റെ മുരീദുമാർക്ക് സമർപ്പിച്ചിരുന്നു, ഹിസ്ബുൽ ബഹ്റും ശാദുലീ റാത്തീബും അതിൽ ചിലത് മാത്രമാണ്. ഇത് മുസ്ലിം ലോകത്ത് ഇന്നേ വരേ സർവ്വാംഗീകൃതമായി നിലനിന്ന് പോരുന്ന ആചാരമാണ്.(ifshaussunna.blogspot.com)
No comments:
Post a Comment