അദബും അറിവും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, June 21, 2019

അദബും അറിവും

skimvb
അറിവാണ് ജീവൻ 

skimvb
അദബ്

" അദബി"ലെ അലിഫിൽ തുടങ്ങുന്നതാണ് നമ്മുടെ മദ്രസാപഠനം.അദബിന്റെ ആവശ്യകത യാണ് അറിവിനേക്കാൾ അനിവാര്യമെന്ന് ഈയൊരു തുടക്കം വ്യംഗ്യമായി സൂചിപ്പിക്കുന്നു. അതെ അദബ് തന്നെയാണ് പ്രദമവും അതിപ്രധാനവും.
ഉമർബിൻഖത്താബ് (റ) പറഞ്ഞു :-  
تأدبوا ثم تعلموا
" നിങ്ങൾ അദബ് പഠിക്കൂ, പിന്നെ ഇൽമു  പഠിക്കൂ" 
ഇമാം ഷാഫിഈ رحمه الله യുടെ ഉദ്ധരണി വളരെ പ്രസിദ്ധമാണ്...
نحن إلى الأدب أحوج في كثير من العلم
" ഒരുപാട് അറിവുകൾ സ്വായത്തമാക്കുന്നതിനേക്കാൾ അദബ് പകർത്തുന്നതിൽ നാം അവശ്യം ആവശ്യക്കാരാണ് ".
ആദരവും ബഹുമാനവും ജീവിത സന്ദേശമായിത്തീരാൻ വേണ്ടി തന്നെയാണ് അറിവിൻ മധു നുകരാൻ അത്യാർത്തിയോടെ കടന്നുവരുന്ന കുഞ്ഞിളംഹൃദയങ്ങളിലേക്ക് "അദബുൻ" എന്ന അവശ്യ സന്ദേശം ആദ്യമേ കൈമാറണമെന്ന് അഗ്രേസരരായ ഉലമാവൃന്ദം തീരുമാനിച്ചത്. ഇത് തലമുറകൾ തലമുറകളിലേക്ക് തിരുത്തിയും ഓർമ്മപ്പെടുത്തിയും കൈമാറേണ്ട സന്ദേശമാണ്.... (irshadulibad.blogspot.com)


2 comments:

  1. Pls creat 8th class guide in samastha madrasa

    ReplyDelete
  2. ക്ഷമിക്കണം ..!സ്വകാര്യ സംരംഭകർ ഇറക്കുന്ന മദ്രസ്സ ഗൈഡുകൾ, പുസ്തകങ്ങൾ .. അവരുടെ സമ്മതമില്ലാതെ PDF ആക്കി പ്രചരിപ്പിക്കുന്നത് അനുവദനീയമല്ലെന്നാണ് വിശ്വാസം..ആയതിനാൽ അത്തരം PDF കൾ എന്നിവ ഷയർ ചെയ്യുന്നതല്ല..

    ReplyDelete