ഹിജ്റ എട്ടാംവര്‍ഷം,മക്ക വിജയിച്ചു.പ്രവാചക തിരുമേനി(സ)തന്നെ പീഡിപ്പിച്ച,നാട്ടില്‍ നിന്നും ബഹിഷ്കരിച്ച,യുദ്ധം ചെയ്ത,സര്‍വോപരിമര്‍ദ്ദിച്ച ഖുറൈഷി ശത്രുക്കളെയൊന്നടങ്കം ജയിച്ചടക്കി വിജയശ്രീലാളിതനായിരിക്കുന്നു.ഉദ്ധ്വോകചനകമായ നിമിഷം.പ്രതിയോഗികളെ ഈ വിജയ ആഹ്ലാദ നിമിഷത്തില്‍ എന്തു ചെയ്യുമെന്നറിയാന്‍ എല്ലാദൃഷ്ടികളും നബിക്കുനേരെ ഉയര്‍ന്ന് നില്‍ക്കുന്നു.ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളുടെ ആ വസന്തത്തില്‍ നിന്നും വമിച്ചത് ആശ്ചര്യമുണര്‍ത്തുന്ന സുഗന്ധമായിരുന്നു.കൊല്ലാന്‍ വിധിക്കപ്പെട്ടവര്‍ പോലും മാപ്പു ലഭിച്ചു സന്തോഷാധിക്യത്തോടെവീട്ടിലേക്ക് മടങ്ങി.പക്ഷേ മാപ്പ് ലഭിച്ചവരില്‍ പലര്‍ക്കുംമുസ്ലിമായ മറ്റൊരുത്തന്‍റെ/ ഒരുത്തിയുടെ അഭയമുണ്ടായിരുന്നു.
പ്രവാചക ശത്രുതയില്‍കേളികേട്ട കൊല്ലാന്‍വിധിക്കുമാര്‍ ആക്ഷേപവിധേയനായിരുന്നു കഅ്ബുബ്നു സുഹൈര്‍.അഭയത്തില്‍സഹായ ഹസ്തങ്ങള്‍ നീട്ടി ഏറെചുറ്റിക്കറങ്ങിയിട്ടുംആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല.വധിക്കപ്പെടുമെന്നുറപ്പിച്ചവനെ സകലരുംകയ്യൊഴിഞ്ഞു.പ്രതീക്ഷയറ്റ കഅ്ബ്,ദൃഢനിശ്ചയക്കരുത്തില്‍കാരുണ്യക്കടലിനു മുമ്പില് വിതുമ്പുന്ന ആത്മാര്‍ത്ഥ ഹൃദയംതുറന്നു വെക്കാന്‍ തയ്യാറായി.പിന്നെ അവിടെ ഒരു അവര്‍ണനീയ രംഗമായിരുന്നു.
പ്രവാചക സവിധത്തിലേക്ക് ഉറച്ച കാല്‍വെപ്പുകളോടെ കയറിച്ചെന്ന കഅ്ബ്(റ) തന്‍റെ നിരപരാധിത്വവും അടക്കനാവാത്ത അഭിലാഷവുംഹൃദയഭാഷയില്‍ പ്രാസനിബിഢമായ വര്‍ണനകളിലൂടെ അവതരിച്ചവസാനിച്ചപ്പോള്‍ ശ്രോതാക്കളൊന്നടങ്കമാകര്‍ഷിച്ച മനോഹരമായൊരു കവിതാലപനത്തിലേറെ ആത്മാര്‍ത്ഥ,പ്രവാചകാനുരണത്തിന്‍റെവര്‍ണനകളായി പെയിതിറങ്ങിയ സങ്കടഹര്‍ജിയാണ് ബാനത് സുആദ. (ahlussunnaonline.com/)
No comments:
Post a Comment