റമളാനിൽ_ഓരോ_ദിനവും_ചൊല്ലേണ്ട ദുആ - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, April 12, 2019

റമളാനിൽ_ഓരോ_ദിനവും_ചൊല്ലേണ്ട ദുആ


നബി ചരിത്രങ്ങളുടെ ചരിത്രം
മാസം കാണുമ്പോള്-
ﺍﻟﻠﻬُﻢَّ ﺃَﻫِﻠَّﻪُ ﻋَﻠَﻴْﻨَﺎ ﺑﺎﻟﻴُﻤﻦِ ﻭَﺍﻹِﻳﻤَﺎﻥ ﻭَﺍﻟﺴَّﻠَﺎﻣَﺔِ ﻭَﺍﻹﺳْﻠَﺎﻡ ﺭَﺑِّﻲ ﻭَﺭَﺑُّﻚَ ﺍﻟﻠﻪ അല്ലാഹുവേ, ഈ ചന്ദ്രപ്പിറവിയെ നീ ഞങ്ങള്ക്ക് ഗുണകരവും ഐശ്വര്യപൂര്ണ്ണവുമാക്കണേ. സുരക്ഷയും ഇസ്ലാമും ഞങ്ങള്ക്ക് ലഭ്യമാക്കണേ. എന്റെയും നിന്റെയും രക്ഷിതാവ് അല്ലാഹുവാണ്.

നോമ്പ് തുറക്കുമ്പോള്-
ﺍﻟﻠّﻬُﻢَّ ﻟَﻚَ ﺻُﻤْﺖُ ﻭَﻋَﻠَﻰ ﺭِﺯْﻗِﻚَ ﺃَﻓْﻄَﺮْﺕُ
അല്ലാഹുവേ, ഞാന് നിനക്ക് വേണ്ടി നോമ്പെടുത്തു, നീ നല്കിയ ഭക്ഷണം കൊണ്ട് നോമ്പ് മുറിക്കുകയും ചെയ്തു. 

വെള്ളം കൊണ്ടാണ് നോമ്പ് മുറിക്കുന്നതെങ്കില് കുടിച്ച ശേഷം ഇതുകൂടി ചൊല്ലുക-
ﺫَﻫَﺐَ ﺍﻟﻈَﻤَﺄُ ﻭَﺍﺑْﺘَﻠَّﺖِ ﺍﻟﻌُﺮُﻭﻕُ ﻭَﺛَﺒَﺖَ ﺍﻷَﺟْﺮُ ﺍِﻥْ ﺷَﺎﺀَ ﺍﻟﻠﻪُ
ദാഹം പോയി, ഞരമ്പുകള് നനഞ്ഞു, പ്രതിഫലം ഉറപ്പാകുകയും ചെയ്തു, ഇന്ശാഅല്ലാഹ് 

മറ്റുവല്ലവരുടെയും അടുത്താണ് നോമ്പ് തുറക്കുന്നതെങ്കില്, തുറന്ന ശേഷം ഇതുകൂടി പറയുക –
ﺍَﻓْﻄَﺮَ ﻋِﻨْﺪَﻛُﻢ ﺍﻟﺼَﺎﺋِﻤُﻮﻥ ﻭَﻏَﺸِﻴَﺘْﻜُﻢ ﺍﻟﺮَﺣْﻤَﺔُ ﻭَﺃَﻛَﻞَ ﻃَﻌَﺎﻣَﻜُﻢ ﺍﻷَﺑْﺮَﺍﺭُ، ﻭَﺗَﻨَﺰَّﻟَﺖْ ﻋَﻠَﻴْﻜُﻢُ ﺍﻟﻤَﻠَﺎﺋِﻜَﺔ
നോമ്പെടുത്തവര് നിങ്ങളുടെ അടുത്ത് നോമ്പ് തുറന്നിരിക്കുന്നു, അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളെ പൊതിഞ്ഞിരിക്കുന്നു, സജ്ജനങ്ങള് നിങ്ങളുടെ ഭക്ഷണം കഴിച്ചിരിക്കുന്നു, നിങ്ങളുടെ മേല് മാലാഖമാര് അവതരിച്ചിരിക്കുന്നു.

No comments:

Post a Comment