ബറാഅത്ത്(മഹത്വം , ദിക്ർ ദുആ ): DOWNLOAD PDF
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
(Suprabhaatham.com MAY 21 2016 )
- ദിക്ർ ദുആ DOWNLOAD PDF
- ബറാഅത്ത് രാവ്:തെളിവുകൾ DOWNLOAD PDF
- More PDF Files
- رسالة الكشف والبيان عن فضائل ليلة النصف من شعبان
എല്ലാ സമയങ്ങളും ദിവസങ്ങളും ഒരു പോലെയല്ല. ചിലതിന് മറ്റ് ചിലതിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്.അത്തരത്തില്‍ ശ്രേഷ്ഠത കല്‍പിക്കപ്പെട്ട ഒരു രാവാണ് ശഅ്ബാന്‍15ന്റെ രാവ്. ഈ രാവിനാണ് ബറാഅത്ത് രാവ് എന്ന് പറയുന്നത്. ബറാഅത്ത് എന്ന പദത്തിനര്‍ഥം ‘മോചനം’ എന്നാണ്. നരക ശിക്ഷക്കര്‍ഹരായ നിരവധി അടിമകളെ ആ രാവില്‍ അല്ലാഹു മോചിപ്പിക്കുമെന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. ലൈലതുര്‍റഹ്മ (കാരുണ്യത്തിന്റെ രാവ്) ലൈലതുല്‍ മുബാറക്ക(അനുഗൃഹീത രാവ്) എന്നീ പേരുകളിലും ബറാഅത്ത് രാവ് അറിയപ്പെടുന്നു. അലി(റ) വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ശഅ്ബാന് 15 ആഗതമായാല്‍ അതിന്റെ രാവിനെ നിങ്ങള്‍ നിസ്‌കാരം കൊണ്ട് സജീവമാക്കുകയും പകലില്‍ നോമ്പെടുക്കുകയും ചെയ്യുക. കാരണം, അന്ന് സൂര്യാസ്തമയത്തോടെ അല്ലാഹു പ്രത്യേകം ചോദിക്കുന്നു; പാപമോചനം നടത്തുന്നവരില്ലേ, ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. ഔദാര്യം തേടുന്നവരില്ലേ, ഞാന്‍ അവര്‍ക്ക് ഔദാര്യം ചെയ്തിരിക്കുന്നു. വിഷമങ്ങള്‍ കൊണ്ട് പരീക്ഷിക്കപ്പെട്ടവരില്ലേ, ഞാന്‍ അവര്‍ക്ക് സൗഖ്യം പ്രദാനം ചെയ്തിരിക്കുന്നു. അങ്ങനെ അങ്ങനെ (ഓരോ വിഭാഗത്തെയും അല്ലാഹു വിളിച്ച് അവന്റെ അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്നു.) ഇത് പ്രഭാതം വരെ തുടരുകയും ചെയ്യും.( ഇബ്‌നു മാജ)
ആഇശ (റ) പറയുന്നു: ഒരു രാത്രിയില്‍ തിരുനബി(സ)യെ കാണാതായപ്പോള്‍ ഞാന്‍ അന്വേഷിച്ചു പുറത്തിറങ്ങി. അന്നേരം അവിടുന്ന് ബഖീഇല് (മദീനയിലെ മഖ്ബറ) ആകാശത്തേക്ക് തല ഉയര്‍ത്തി പ്രാര്‍ഥിച്ച് നില്‍ക്കുകയായായിരുന്നു. എന്നോട് അവിടുന്ന് ചോദിച്ചു. അല്ലാഹു നിന്നോടും എന്നോടും അന്യായം ചെയ്തതായി നീ ധരിച്ചോ? ഞാന്‍ പറഞ്ഞു. താങ്കള്‍ മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാന്‍ ഊഹിച്ചത്. അപ്പോള്‍ തിരുനബി(സ) പറഞ്ഞു. ശഅ്ബാന് 15ന് അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ അളവിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്.(അഹ്മദ് (റ), തുര്‍മുദി (റ), ഇബ്‌നു മാജ )
ശഅ്ബാന് 15ന് സത്യനിഷേധിയും മനസ്സില് വിദ്വേഷം വച്ചു നടക്കുന്നവനുമല്ലാത്ത മുഴുവന്‍ വിശ്വാസികള്‍ക്കും അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.
പ്രമുഖ കര്‍മ ശാസ്ത്ര പണ്ഡിതനായ ഇബ്‌നു ഹജറിനില്‍ ഹൈതമി (റ)തന്റെ ‘ഫതാവല്‍ കുബ്‌റ’യില്‍ പറയുന്നു:’ ബറാഅത്ത് രാവിന് മഹത്വമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. ആ രാവില്‍ പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കും. പാപങ്ങള്‍ പൊറുക്കപ്പെടും. അതു കൊണ്ടാണ് ബറാഅത്ത് രാവില്‍ പ്രാര്‍ഥനയ്ക്കുത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) വ്യക്തമാക്കിയത്.’
ഇമാം ശാഫിഈയുടെ കിതാബുല്‍ ഉമ്മില്‍ ഇങ്ങനെ കാണാം:‘വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍, റജബിലെ ആദ്യത്തെ രാവ്, ശഅ്ബാന്‍ നടുവിലെ രാവ് എന്നീ അഞ്ചു രാത്രികളില്‍ ദുആക്ക് ഉത്തരം ലഭിക്കുമെന്ന് പറയപ്പെട്ടിരുന്നതായി നമുക്കെത്തിയിരിക്കുന്നു.(1:
204) -
No comments:
Post a Comment