2 ഭാഗങ്ങൾ ഉള്ള തഫ്സീരിന്റെ ഒന്നാം ഭാഗം, അതായത് ഫാത്തിഹ ഉൾപെടെ സൂറത്തുൽ കഹഫ് മുതൽ സൂരത് അൽനാസ് വരെയുള്ള രചിച്ചത് ഇമാം മഹല്ലി ആണ്.ഹിജ്റ വര്ഷം 847ൽ ബാക്കി ഭാഗം പൂർത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹം മരണപ്പെട്ടു. ശേഷം സൂറത്ത് അൽ ബഖറ മുതൽ സൂറത്തുൽ ഇസ്രാഉ വരെ ഇമാം സുയൂതിയാണ് പൂർത്തിയാക്കിയത്.
വളരെ ഹ്രസ്വമായ ശൈലിയാണ് ഇമാം മഹല്ലി സ്വീകരിച്ചിരുന്നത്. ഇമാം സുയൂതിയും ഇതേ ശൈലി പിന്തുടർന്നു.ഖുറാനിലെ അക്ഷരങ്ങളുടെ എണ്ണവും തഫ്സീരുൾ ജലലൈനിയിലെ അക്ഷരങ്ങളുടെ എണ്ണവും സൂറത്ത് അൽ മുസമ്മിൽ വരെ തുല്യമാണെന്നും സൂറത്ത് അൽ മുദസ്സിർ മുതൽ അവസാനം വരെ തഫ്സീരിലെ അക്ഷരങ്ങൾ ആണ് കൂടുതൽ എന്നും കശ്ഫ് അൽ ളുനൂൻ എന്നാ ഗ്രന്ഥത്തിൽ ഉണ്ട്.
തഫ്സീർ അൽ ജലാലൈനിക് ഒരുപാട് വിശദീകരണങ്ങൾ വിരചിതമായിട്ടുണ്ട്. 1. അൽ ഫുതൂഹത് അൽ ഇലാഹിയ്യ 2. ഹാശിയത് അൽ സ്വാവി 3. ഹാശിയത് അൽ കമാലയ്നി
No comments:
Post a Comment