ഖുര്‍ആന്‍ പാരായണം: രീതിയും മഹത്ത്വവും - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, April 21, 2019

ഖുര്‍ആന്‍ പാരായണം: രീതിയും മഹത്ത്വവും


നബി ചരിത്രങ്ങളുടെ ചരിത്രം
ഖത്മുല്‍ ഖുര്‍ആന്‍

പരിശുദ്ധഖുര്‍ആനിന്റെ അവതരണംകൊണ്ട് അനുഗൃഹീതമായ റംസാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേകം ശ്രേഷ്ഠതയുണ്ടെന്നത് ആര്‍ക്കും അജ്ഞാതമല്ല. ഈ പാഠം ഉപയോഗിച്ച് മാതൃക കാണിച്ച ചില മാതൃകകള്‍ കുറിക്കാം.
ഇമാം മാലിക് ബിന്‍ അനസ്(റ) തന്റെ ഹദീസ്‌ക്ലാസും മറ്റു ഇല്‍മീമജ്‌ലിസുകളും നിര്‍ത്തിവെച്ച് ഖുര്‍ആന്‍പാരായണത്തിന് മുന്നിട്ടിരുന്നു. ഇമാം അബൂഹനീഫ(റ), ഇമാം ശഹബി(റ) എന്നിവര്‍ റംസാനില്‍ അറുപതു വീതം ഖത്മ് തീര്‍ത്തിരുന്നു. ഇമാം സുഫ്‌യാനുസ്സൗരി(റ) റംസാന്‍ ആഗതമായാല്‍ മറ്റു ഇബാദത്തുകളേക്കാള്‍ ഖുര്‍ആന്‍പാരായണത്തിന് സമയം വിനിയോഗിച്ചിരുന്നു.
ഇമാം നവവി(റ) തന്റെ ‘അല്‍-അദ്കാര്‍’ എന്ന കിതാബില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. ഖത്മ് തീര്‍ക്കുന്ന വിഷയത്തില്‍ നമ്മുടെ മുന്‍ഗാമികളുടെ നടപടിക്രമം താഴെ വിവരിക്കുന്നതുപോലെയായിരുന്നു.
ചിലര്‍ മാസത്തില്‍ ഒരിക്കലും മറ്റുചിലര്‍ 10 ദിവസം കൊണ്ടും വേറെ ചിലര്‍ മൂന്നു ദിവസം കൊണ്ടും ഒരു ദിവസം കൊണ്ടും ഒരു ദിവസത്തില്‍തന്നെ രണ്ടു ഖത്മ് വീതവും തീര്‍ത്തിരുന്നു. പ്രസിദ്ധ പണ്ഡിതന്‍ മുജാഹിദ്(റ) റംസാനില്‍ ഇശാ-മഗ്‌രിബിന്റെ ഇടയില്‍ ഒരു ഖത്മ് തീര്‍ക്കാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹസ്രത് ഖലീഫ ഉസ്മാന്‍(റ), സഈദ് ബിന്‍ ജുബൈര്‍ തമീമുദ്ദാരി(റ) തുടങ്ങിയ സ്വഹാബാക്കള്‍ ഒരു റക്അത്തില്‍ ഒരു ഖത്മ് തീര്‍ത്തവരായിരുന്നുവെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഖത്മ് ദുആയില്‍ ജനങ്ങള്‍ ഒത്തുകൂടി ദുആ ചെയ്യല്‍ പുണ്യം നിറഞ്ഞ കാര്യമാണ്. ദുആക്ക് ഉത്തരം ലഭിക്കുന്ന സമയം കൂടിയാണിത്. അല്ലാഹുവിന്റെ ബറകത്തും നിഅ്മത്തും അവിടെ ഇറങ്ങുമെന്നതില്‍ സന്ദേഹമില്ല.
പാരായണ സമയങ്ങളും നിയമങ്ങളും
വിശുദ്ധ ഖുര്‍ആന്‍പാരായണം ഏറ്റവും ശ്രേഷ്ഠതയുള്ളത് നിസ്‌കാരത്തിലും അതുകഴിഞ്ഞാല്‍ രാത്രിയിലും രാത്രിതന്നെ അവസാന പകുതിയിലുമാണ്. ഇശാ-മഗ്‌രിബിന്റെ ഇടയിലും നല്ലതുതന്നെ. പകല്‍ സമയങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളത് സുബ്ഹ് നിസ്‌കാരത്തിന്റെ ശേഷമാണ്. ഖുര്‍ആന്‍ പാരായണം ‘കറാഹത്ത്’ ആയ ഒരു സമയമില്ല. നിസ്‌കാരം കറാഹത്തായ സമയത്തുപോലും ഖുര്‍ആന്‍ ഓതല്‍ കറാഹത്തില്ല. (ifshaussunna.blogspot.com)

2 comments:


  1. Assalam.o.Alaikum
    You have a nice Islamic Blog having all kinds of Islamic Posts and Informative Topics, This will help all Muslims around the world and even non muslims around the Globe to help them find Authentic Information about Islam. I have also published a similar Blog which is mainly focused on Islamic Books, Islamic Aricles and Other Islamic Content. Please visit this Islamic Blog too and leave your Feedback about it.

    ReplyDelete