വിശുദ്ധഖുര്‍ആനില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമാണ് മൂസാനബിയുടെ ചരിത്രം. ബൈബിളില്‍ മോശെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ, അനുയായികളാണ് തങ്ങളെന്ന് ജൂതര്‍ അവകാശപ്പെടുന്നു. തോറ(പഴയനിയമം) അറിയപ്പെടുന്ന വേദഗ്രന്ഥം (തൗറാത്ത്) നല്‍കപ്പെട്ടത് അദ്ദേഹത്തിനാണ്.
യഅ്ഖൂബ് നബിയുടെ സന്താനപരമ്പരയാണ് ബനൂ ഇസ്‌റാഈല്‍. ഫലസ്ത്വീനിലായിരുന്ന യഅ്ഖൂബ് നബി ജീവിത സായാഹ്നത്തില്‍ യൂസുഫ് നബിയുമായുണ്ടായ പുനസ്സമാഗമശേഷം കുടുംബസമേതം ഈജിപ്തിലേക്കു താമസം മാറ്റി. യൂസുഫ് നബിയുടെ കാലത്തുണ്ടായിരുന്ന രാജവംശത്തിന്റെ കാലം കഴിഞ്ഞു. ഫറോവന്‍വംശം രാജ്യം ഭരിക്കാന്‍ തുടങ്ങി. ഫറോവ ഖിബ്ത്വി വംശജനായിരുന്നു. ഈജിപ്തില്‍ ഇസ്‌റാഈല്യര്‍ വര്‍ധിക്കുന്നതില്‍ ഫറോവയ്ക്ക് ആശങ്ക തോന്നി. അവരെ കഠിനമായി ദ്രോഹിക്കാനും അധികാരം ഉപയോഗപ്പെടുത്തി അടിച്ചമര്‍ത്താനും ഫറോവ മുതിര്‍ന്നു. ദുഷ്ടതയുടെ പാരമ്യതയിലെത്തിയ ആ നാട്ടിലേക്കാണ് മൂസ (അ) നിയുക്തനാവുന്നത്.
No comments:
Post a Comment