ഇബ്നു അബ്ബാസ്(റ)വില് നിന്ന് നിവേദനം: നബി(സ) പറഞ്ഞു: റജബു അല്ലാഹുവിന്റെ മാസവും ശഅ്ബാന് എന്റെ മാസവും റമളആന് എന്റെ സമുദായത്തിന്റെ മാസവുമാണ്.
അനസ്(റ)വില് നിന്ന് നിവേദനം; നബി(സ) തങ്ങള് പറഞ്ഞു: സ്വര്ഗ്ഗത്തില് ഒരു നദിയുണ്ട്. റജബ് എന്നാണതിന്റെ നാമം. പാലിനേക്കാള് വെളുപ്പും തേനിനേക്കാള് മാധുര്യവുമാണതിലെ പാനീയം. ആരെങ്കിലും റജബുമാസത്തില് നോമ്പനുഷ്ഠിച്ചാല് പ്രസ്തുത നദിയില് നിന്നു അല്ലാഹു അവനു വെള്ളം നല്കും.
നബി(സ) അരുളി. റജബ് എന്റെ സമുദായത്തിന്റെ മാസമാണ്. എന്റെ സമുദായത്തിനു മറ്റു സമുദായത്തേക്കാള് ഉള്ള ശ്രേഷ്ഠതപോലെയാണു മറ്റുമാസങ്ങളെ അപേക്ഷിച്ച് റജബിന്റെ മഹത്വം.
അനസുബ്നു മാലിക്(റ) പറയുന്നു. സ്വര്ഗത്തില് ഒരു പ്രത്യേക കൊട്ടാരമുണ്ട്. റജബില് നോമ്പനുഷ്ഠിച്ചവര് മാത്രമേ അതില് പ്രവേശിക്കുകയുള്ളൂ. അശ്ശൈഖ് അബ്ദുര്ഹ്മാനിസ്സുഫൂരി(റ) പറയുന്നു: റജബു മാസം സല്കര്മ്മങ്ങളുടെ വിത്ത് കുഴിച്ചുമൂടേണ്ട മാസവും ശഅ്ബാന് ആ വിത്തിനു വെള്ളം നല്കേണ്ട മാസവും റമളാന് കൃഷി കൊയ്തെടുക്കാനുള്ള മാസവുമാണ്. റജബില് വിത്ത് കുഴിച്ചുമൂടാതെ ശഅ#്ബാനില് വെള്ളം നല്കാതെ എങ്ങനെയാണ് റമളാനില് റഹ്മത്താകുന്ന കൃഷി കൊയ്തെടുക്കാന് സാധിക്കുക. റജബ് ശാരീരികശുദ്ധീകരണത്തിന്റെയും ശഅ#്ബാന് ഹൃദയ ശുദ്ധീകരണത്തിന്റെയും റമളാന് ആത്മീയ ശുദ്ധീകരണത്തിന്റെയും മാസമാണ്. (നുസ്ഹതുല് മജാലിസ്)
No comments:
Post a Comment