ശൈഖുന ഉമറുസ്താദ് കാപ്പ് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, March 8, 2019

ശൈഖുന ഉമറുസ്താദ് കാപ്പ്

നബി ചരിത്രങ്ങളുടെ ചരിത്രം
  1937 ജൂലൈ നാലിന് വൈശ്യര് കുഞ്ഞിമുഹമ്മദ് ഹാജി മണ്ണാര്മലയുടെയും ആനങ്ങാടന് ഫാത്വിമ കാപ്പിന്റെയും മകനായാണ് ജനനം. ഏഴാംക്ലാസുവരെ സ്കൂള് വിദ്യാഭ്യാസം നടത്തിയ ഉമര് മുസ്ലിയാര് പിന്നീട് മതരംഗത്തെ അഗാധമായ പാണ്ഡിത്യം നേടുകയായിരുന്നു. ഇതുകൊണ്ടുതന്നെ ‘മഅ്ഖൂല് ഉമര് മുസ്ലിയാര്’ എന്നായിരുന്നു ഉസ്താദിനെ പണ്ഡിതന്മാര്ക്കിടയില് അഭിപ്രായപ്പെട്ടിരുന്നത്.
നീണ്ടകാലം സമസ്ത കേരള ജംഇയ്യത്തുല് ഉലമാ കേന്ദ്ര മുശാവറാ അംഗമായിരുന്ന അദ്ദേഹം ഒന്നരപതിറ്റാണ്ട് കാലത്തോളം പൊട്ടച്ചിറ അന്വരിയ്യ അറബിക് കോളജില് മുദരിസും പ്രിന്സിപ്പലുമായും സേവനം ചെയ്തിട്ടുണ്ട്. പൊട്ടച്ചിറയിലെ സേവനത്തിനുപുറമെ മൂന്നുപതിറ്റാണ്ട് കാലത്തോളം മറ്റിടങ്ങളിലായും അധ്യാപന രംഗത്ത് കര്മനിരതനായിട്ടുണ്ട്. സമസ്ത പെരിന്തല്മണ്ണ താലൂക്ക് ട്രഷററായിരുന്ന അദ്ദേഹം മലപ്പുറം, പാലക്കാട് ജില്ലകളിലെ മുശാവറാ അംഗമായും പ്രവര്ത്തിച്ചിട്ടുണ്ട്.

No comments:

Post a Comment