سيرة أبي بكر صديق[Download PDF]
പുണ്യറസൂലിന്റെ(സ്വഅ) പ്രിയപ്പെട്ട സിദ്ദീഖ്(റ)
നിഴലില്ലാത്ത പുണ്യപ്രവാചകന് നിഴലായ് നിന്ന സാന്നിധ്യം. ഇസ്ലാമിനു മുന്പേ ഇസ്ലാമിക സംസ്കാരം ജീവിതമുദ്രയാക്കി കൊണ്ടുനടന്ന അത്ഭുതവ്യക്തിത്വം. പുരുഷന്മാരില് ആദ്യമായി ഇസ്ലാം സ്വീകരിച്ച മഹാന്. ആദ്യമായി ഖുര്ആന് ക്രോഡീകരിച്ചതും ക്രോഡീകരിച്ച ഖുര്ആനിന് മുസ്വ്ഹഫ് എന്ന നാമകരണം നല്കിയതുമായ പണ്ഡിതന്. പുണ്യപ്രവാചകരുടെ ഭാര്യാപിതാവാകന് സൗഭാഗ്യം ലഭിച്ച ഭാഗ്യവാന്. ആദ്യമായി ഖിലാഫത്ത് ഏറ്റെടുത്ത ഭരണാധികാരി. മുസ്ലിം ലോകത്ത് ആദ്യമായി ബൈതുല് മാല് എന്ന സമ്പ്രദായം കൊണ്ടുവന്ന പരിഷ്കാരി. സിദ്ദീഖുല് അക്ബര്(റ)നെ കുറിച്ചുള്ള വിശേഷണങ്ങള്ക്ക് ഒരിക്കലും അതിരു കാണാതെ ഇങ്ങനെ നീണ്ടു പോകും.
തന്റെ ശിഷ്യര്ക്കിടയില് നബിതങ്ങള്ക്കേറ്റം പ്രിയങ്കരന് സിദ്ദീഖുല് അക്ബറായിരുന്നു. പ്രവാചകന്മാര് കഴിഞ്ഞാല് പിന്നെ അടുത്ത സ്ഥാനം സിദ്ദീഖീങ്ങള്(സത്യവാന്മാര്)ക്കാണ്.
അവരുടെ നേതാവാണ് അബൂബകര് സിദ്ദീഖ്(റ). അദ്ദേഹത്തോടു പ്രിയംവയ്ക്കുന്നത് സ്വര്ഗപ്രവേശത്തിനു നിമിത്തമാകുമെന്നാണ് മതാധ്യാപനം. അല്ലാഹു അത്തരക്കാരില് നമ്മെ ഉള്പെടുത്തട്ടെ എന്നു പ്രാര്ഥിക്കുന്നു.( സി. മുഹമ്മദ് ഹുദവി ഓമശ്ശേരി)
No comments:
Post a Comment