ഇബ്നു സീരിൻ:تعبير الرؤيا لإبن سيرين - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Friday, March 8, 2019

ഇബ്നു സീരിൻ:تعبير الرؤيا لإبن سيرين


നബി ചരിത്രങ്ങളുടെ ചരിത്രം
നാമൊക്കെ പലപ്പോഴും പല തരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്.
തങ്ങൾ കാണുന്ന സ്വപ്നങ്ങളുടെ പൊരുൾ അറിയാൻ തൽപരരാണ് പലരും .
ഈ താൽപര്യം ശമിപ്പിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ശാഖയാണ് സ്വപ്ന വ്യാഖ്യാന ശാസ്ത്രം
സ്വപ്ന വ്യാഖ്യാന ശാസ്ത്രം നിഗൂഢവും, ഗഹനവുമായ ഒന്നാകുന്നു. അഗാധമായ പാണ്ഡിത്വവും ചിന്താശക്തിയും ഉണ്ടെങ്കിൽ മാത്രമേ അത് വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ..
ഇമാം ജഅഫറുസ്സാദിഖ് (റ), ഇമാം കർമാനി (റ), സയ്യിദ് മുഹമ്മദുബ്നുസീരിൻ (റ) തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ സ്വപ്ന വ്യാഖ്യാതാക്കൾ ചരിത്രത്തിന്റെ വിവിധ ദശകങ്ങളിൽ ജീവിച്ചിരുന്നിട്ടുണ്ട്. ചിന്തയും പഠനവും കൊണ്ട് സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തെ സമ്പന്നമാക്കിയവരാണവർ.

സയ്യിദ് മുഹമ്മദുബ്നു സീരിൻ
പലതുകൊണ്ടും മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു. സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തിന് അലകും പിടിയും കെട്ടും മട്ടും നൽകിയത് അദ്ദേഹമാകുന്നു. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ചരിത്രത്തിൽ നിന്നുമുള്ള സൂചനകളും, ദീർഘകാലത്തെ അനുഭവ നീരീക്ഷണ പരീക്ഷണങ്ങളും മൂലം സ്വപ്നവ്യാഖ്യാന ശാസ്ത്രത്തെ അദ്ദേഹം വികസിപ്പിച്ചെടുത്തു.
സയ്യിദ് മുഹമ്മദുബ്നു സീരിന്റെ " തഅബീറുർ റുണ്ട്യാ " എന്ന ഗ്രന്ഥം ഈ വിജ്ഞാനശാഖയിലെ പ്രമാണിക ഗ്രന്ഥമായി കരുതപ്പെടുന്നു.(എഴുതിയത്/കടപ്പാട് = മുബീന അഹ്മദ്.)

3 comments:

  1. Swapna wyakyanam malayalathil undo

    ReplyDelete
  2. നോമ്പ് തുറക്കുന്നത് സ്വപ്നം കണ്ടാൽ വിധി എന്താണ്

    ReplyDelete