ദലാഇലുൽ ഖൈറാത്ത് - ISLAMIC BOOKS

ISLAMIC BOOKS

അസ്സലാമു അലൈകും... ഇസ്ലാമിക പുസ്തകങ്ങളുടെ പുതിയൊരു വായനാലോകത്തേക്ക് സ്വാഗതം... ഇസ്ലാമിക ഇ‐ബുക്കുകളും, ഗ്രന്ഥങ്ങളും, പ്രമുഖ ഇസ്ലാമിക വെബ്സൈറ്റുകളും ബ്ലോഗുകളും പ്രസിദ്ധീകരിക്കുന്ന ആനുകാലിക ലേഖനങ്ങളും മറ്റും .pdf രൂപത്തിൽ നിങ്ങൾക്കിവിടെ വായിക്കാം... പ്രിയ വായനക്കാർക്ക് തങ്ങളുടെ കൈവശമുള്ള ബുക്കുകൾ പ്രസിദ്ധീകരിക്കാനും മറ്റു ബുക്കുകൾ ആവശ്യപ്പെടാനും ഞങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദ്ദേശങ്ങളറിയിക്കാനും ഒരുക്കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി സഹകരിക്കുക... അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ

Sunday, February 10, 2019

ദലാഇലുൽ ഖൈറാത്ത്

നബി ചരിത്രങ്ങളുടെ ചരിത്രം
മൊറോക്കോയിൽ ജനിച്ച് ലോകത്തിനു വെളിച്ചം വീശിയ മഹാപണ്ഡിതനാണ് മുഹമ്മദ് ബിൻ സുലൈമാനുൽ ജുസൂലി(റ). മൊറോക്കോയുടെ ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത ഏഴ് പുരുഷന്മാരുണ്ട്. അബുൽ ഫള്ൽ ഇയാള് (ഖാളി ഇയാള്), അബ്ദുറഹ്മാനുസ്സുഹൈലി, യൂസുഫ് ബിൻ അലിയ്യുസ്സൻഹാജി, അബുൽ അബ്ബാസിസ്സബ്ത്തി, മുഹമ്മദ് ബിൻ സുലൈമാനുൽ ജസൂലി, അബ്ദുൽ അസീസ് ബിൻ അബ്ദുൽ ഹക്കിത്തിബാഅ, അബ്ദുല്ലാഹിബിൻ അജാലിൽ ഗസ്‌വാനി എന്നിവരാണവർ.

ഹിജ്‌റ 807-ൽ മൊറോക്കോയിലെ സൂസ് എന്ന പ്രദേശത്തെ ജുസൂല എന്ന ഗ്രാമത്തിലായിരുന്നു ജനനം. ഉമർ(റ)ന്റെ കാലത്ത് അബൂമൂസൽ അശ്അരി(റ) മുഖേനയാണ് ഇസ്‌ലാം ഇവിടെ എത്തിയത്. നാട്ടിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം  പൂർത്തിയാക്കി. ഉന്നത പഠനത്തിന് വേണ്ടി ഫാസിലേക്ക് പോയി. 

ഫാസിലേക്കുള്ള ആദ്യ യാത്രയിലാണ് ഇമാം ജസൂലി(റ) വിശ്വവിഖ്യാതമായ ദലാഇലുൽ ഖൈറാത്തിന്റെ ക്രോഡീകരണം ആരംഭിക്കുന്നത്. 

ദലാഇലുൽ ഖൈറാത്ത്
ലോക പ്രശസ്ത സ്വലാത്തുകളിൽപെട്ടതാണ് ദലാഇലുൽ ഖൈറാത്ത്. ഫാസിലെ പ്രശസ്തമായ ജാമിഉൽ ഖർവിയ്യീൻ ലൈബ്രറി ഉപയോഗപ്പെടുത്തിയാണ് ഇമാം ഈ കൃതി പൂർത്തിയാക്കിയത്.
പണ്ഡിത പാമര ഭേദമന്യേ  ഈ സ്വലാത്ത് ജനങ്ങൾ പതിവാക്കുകയും അതിനായി മജ്‌ലിസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ചൊല്ലുന്നവർക്ക് ആയാസരഹിതമായ സുന്ദര രീതിയിലാണ് ക്രോഡീകരിച്ചിട്ടുള്ളത്. തിങ്കളിൽ തുടങ്ങി ഞായറിൽ അവസാനിക്കുന്ന വിധം ഓരോ ദിവസത്തിനും ഓരോ ഭാഗം ക്രമീകരിച്ചിരിക്കുന്നു. നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങൾ ഇതിന് രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്‌റ 1109-ൽ വഫാത്തായ മുഹമ്മദുൽ മഹ്ദിയ്യിബ്‌നു അഹ്മദുൽ ഫാസിയുടെ വ്യാഖ്യാനമായ മത്വാലിഉൽ മസറാത്ത് ബി  ജലാഇ ദലാഇലിൽ ഖൈറാത്ത്, വൈലത്തൂർ ബാവ ഉസ്താദിന്റെ തൻവീറുൽ മസറാത് ബി ശറഹി ദലാഇലിൽ ഖൈറാത്ത് ആണ് പ്രസിദ്ധ രചനകൾ. അബൂസൈദ് അബുൽ റഹ്മാൻ ബിൻ മുഹമ്മദുൽ ഫാസിയുടെ അൻവാറുല്ലാമിആത്ത് ഫിൽ കലാമി അലാ ദലാഇലിൽ ഖൈറാത്ത്  തുടങ്ങി വേറെയും ഗ്രന്ധങ്ങൾ ഈ ഗണത്തിലുണ്ട്.
ലോകത്ത് അറിയപ്പെട്ട ദലാഇലുൽ ഖൈറാത്തിന്റെ സനദ് യൂസുഫുന്നബ്ഹാനി ഉൾപ്പെടെയുള്ളവർക്ക് ലഭിച്ചത് അലിയ്യുബ്‌നു യൂസുഫുൽ ഹരീരി വഴിയാണ്. ഈ സനദിലേക്ക് തന്നെയാണ് കേരളത്തിലെ പണ്ഡിതന്മാരും എത്തിച്ചേരുന്നത്. കേരളത്തിൽ ദലാഇലുൽ ഖൈറാത്തിന്റെ പ്രചാരകനും ഇജാസത് നൽകുന്നവരുമായിരുന്നു 1902-ൽ ജനിച്ച് 1990-ൽ വഫാത്തായ സ്വാഹിബുൽ ഇഹ്‌യാ എന്ന് സ്ഥാനപ്പേരുള്ള കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ(നഃമ). പ്രമുഖ ആത്മീയ ഗുരുവായ അദ്ദേഹം ജീവിതം സ്വലാത്തിന് വേണ്ടി മാറ്റിവച്ചു. രണ്ടു ആത്മീയ സാരഥികളുടെയും പരലോക പദവി അല്ലാഹു ഉന്നതമാക്കട്ടെ.(sunnivoice.net)

No comments:

Post a Comment